72 -ാം വയസിൽ സംവിധായകനായി എസ് എൻ സ്വാമി, നായകനായി ധ്യാൻ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

72 -ാം വയസിൽ സംവിധായകനായി എസ് എൻ സ്വാമി, നായകനായി ധ്യാൻ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

നാൽപത് വർഷത്തെ സിനിമാജീവിതത്തിൽ ആദ്യമായി സംവിധായകനായി അരങ്ങേറുകയാണ് എസ് എൻ സ്വാമി
Updated on
2 min read

ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട കഥാകാരനായ വ്യക്തിയാണ് എസ് എൻ സ്വാമി. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ പലതിന്റെയും തിരക്കഥ ഒരുക്കിയിരുന്നത് എസ് എൻ സ്വാമിയായിരുന്നു.

നീണ്ട നാൽപത് വർഷത്തെ സിനിമാജീവിതത്തിൽ ആദ്യമായി സംവിധായകനായി അരങ്ങേറുകയാണ് എസ് എൻ സ്വാമി. സീക്രട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകനാവുന്നത്.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമാണം. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി നിരവധി പേർ എസ് എൻ സ്വാമിയുടെ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

72 -ാം വയസിൽ സംവിധായകനായി എസ് എൻ സ്വാമി, നായകനായി ധ്യാൻ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോൾ സുഖം കിട്ടിയില്ലേ; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

ധ്യാൻ ശ്രീനിവാസനൊപ്പം അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയാണ്. എറണാകുളം, പാലക്കാട്, തമിഴ്‌നാട് എന്നീ സ്ഥലങ്ങളിൽ നാല്പത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

72 -ാം വയസിൽ സംവിധായകനായി എസ് എൻ സ്വാമി, നായകനായി ധ്യാൻ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
'നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല'; നകുൽ തമ്പിയെ സന്ദർശിച്ച അഹാന കൃഷ്ണയുടെ പോസ്റ്റ്

ഡിഒപി -ജാക്‌സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റിയൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്‌സ് പ്രഭു, ഫൈനൽ മിക്‌സ് : അജിത് എ ജോർജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, പി ആർ ഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ.

logo
The Fourth
www.thefourthnews.in