ഗെയിം ത്രില്ലർ ജോണർ; മമ്മൂട്ടി ചിത്രം ബസുക്കയുടെ  അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

ഗെയിം ത്രില്ലർ ജോണർ; മമ്മൂട്ടി ചിത്രം ബസുക്കയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

ഗെയിം ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ബസുക്കയുടെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ടോവിനോ നായകനായെത്തിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. പ്രധാന രംഗങ്ങളുടെ ചിത്രീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഗൗതം മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

കലൂർ ഡെന്നിസും മകൻ ഡിനോ ഡെന്നിസും
കലൂർ ഡെന്നിസും മകൻ ഡിനോ ഡെന്നിസും
ഗെയിം ത്രില്ലർ ജോണർ; മമ്മൂട്ടി ചിത്രം ബസുക്കയുടെ  അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു
ഡാര്‍ക്ക് മോഡില്‍ കിടിലൻ മേക്ക് ഓവറുമായി മമ്മൂട്ടി; ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പൂർണമായും മൈൻഡ് ഗെയിം ത്രില്ലർ ജോണറിലാണ് ഈ സിനിമയുടെ അവതരണം. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയില്‍ നിർത്തുന്ന, അപ്രതീക്ഷിത വഴിത്തിരിവുകൾ സമ്മാനിച്ചു കൊണ്ടാകും കഥാവികസനം. സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഗായത്രി അയ്യർ, ഐശ്യര്യാ മേനോൻ, ദിവ്യ പിള്ള, ഡീൻ ഡെന്നിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹം നിർവഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുൻ മുകുന്ദനാണ് എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം ഡിസൈൻ സമീരാ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു.ജെ പിആർഒ ശബരി എന്നിവരാണ് മറ്റുഅണിയറപ്രവർത്തകർ.

logo
The Fourth
www.thefourthnews.in