മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യ വേഷത്തിലെത്തിയ ക്രിസ്റ്റഫറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു . ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈമില്‍ മാര്‍ച്ച് 9ന് ക്രിസ്റ്റഫര്‍ എത്തും

ഫെബ്രുവരി ഒമ്പതിനായിരുന്നു ക്രിസ്റ്റഫര്‍ തീയറ്ററുകളിലെത്തിയത്. ആഗോള തലത്തില്‍ സിനിമ 10 കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആര്‍.ഡി ഇല്യൂമിനേഷന്റെ ബാന്‌റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. സ്‌നേഹ,അമല പോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നായികമാരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

തെന്നിന്ത്യന്‍ താരം വിനയ് റായ് വില്ലനായ ക്രിസ്റ്റഫറില്‍ ഷൈന്‍ ടോം ചാക്കോ,ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .

logo
The Fourth
www.thefourthnews.in