ആർപ്പുവിളികളും ആശംസയുമായി ആരാധകർ; നന്ദി പറഞ്ഞ് മമ്മൂട്ടിയും ദുൽഖറും

ആർപ്പുവിളികളും ആശംസയുമായി ആരാധകർ; നന്ദി പറഞ്ഞ് മമ്മൂട്ടിയും ദുൽഖറും

ഇന്നലെ രാത്രിയാണ് ആരാധകർ ആശംസ അറിയിക്കാനെത്തിയത്

പതിവ് തെറ്റിച്ചില്ല, മലയാളത്തിന്റെ മഹാനടനെ ജന്മദിനാംശസകൾ അറിയിക്കാൻ ആളും ആരവുമായി മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ച് കൂടി ആരാധകർ.

ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി ആരാധകരാണ് ഇന്നലെ അർദ്ധരാത്രിയോടെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തിയത്. ജന്മദിനാശംസകൾ നേർന്നും ആർപ്പുവിളിച്ചും ആരാധകർ ആഘോഷമാക്കി. ആഘോഷം മുറുകിയപ്പോൾ ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. നീല ഷർട്ടും വെള്ള മുണ്ടും ധരിച്ച് വീടിന്റെ ബാൽക്കെണിയിൽ മമ്മൂട്ടി, ആരാധകർ നേരെ കൈവീശി, നന്ദി പറഞ്ഞു. തൊട്ടുപിന്നാലെ ദുൽഖരും ആരാധകരെ അഭിവാദ്യം ചെയ്തു രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു

അതേസമയം 'കണ്ണൂർ സ്ക്വാഡ്', 'ഭ്രമയുഗം' എന്നീ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ വൈകുന്നേരത്തോടെയെത്തും. എന്നാൽ ജന്മദിനത്തിൽ സർപ്രൈസായി ബിഗ് ബിയുടെ രണ്ടാംഭാഗം ബിലാൽ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in