24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു

24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു

പ്രേമം, ബാം​ഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്

തെന്നിന്ത്യന്‍ ബോക്സ് ഓഫിസില്‍ കുതിച്ച് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. റിലീസിന് പിന്നാലെ തമിഴ്‌നാട്ടിൽ കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷം ടിക്കറ്റുകളാണ് 'ബുക്ക് മൈ ഷോ' അപ്ലിക്കേഷൻ വഴി വിറ്റഴിഞ്ഞത്. ഒറ്റദിവസത്തെ കളക്ഷനിൽ കേരളത്തിനെക്കാള്‍ മുന്നിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കണക്കുകൾ. തമിഴ്നാട്ടില്‍ മാത്രം കഴിഞ്ഞ ദിവസം ചിത്രത്തിന് 200ലേറെ ഷോകളാണ് ലഭിച്ചത്. പ്രേമം, ബാം​ഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയിട്ടുണ്ട്. പ്രേമം സിനിമ തമിഴ്നാട്ടിൽ ഉണ്ടാക്കിയ ഓളത്തിന് സമാനമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' തീയേറ്റർ കളക്ഷനിൽ ഉണ്ടാക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു
തമ്പിയിലെ കാമുകനെ തിരിച്ചറിയുന്ന ജയചന്ദ്രനിലെ കാമുകൻ

നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിങ് ചിത്രത്തിന് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചെന്നൈയില്‍ മാത്രം ശനിയാഴ്ച 269 ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്. അതില്‍ മള്‍ട്ടിപ്ലെക്സുകളിലും മറ്റും ഇതിനകം പല ഷോകളും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ബുക്ക് മൈ ഷോ, പേടിഎം പോലുള്ള സൈറ്റുകളില്‍ കാണിക്കുന്നത്. ചെന്നൈയിലാണ് അധികവും ബുക്കിങ് നടക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയത് ഒരു കോടിക്ക് മുകളിലാണ്. 1.01 കോടിയാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ ഫ്രൈഡേ ബോക്‌സ് ഓഫീസ്. ഒരു മലയാള ചിത്രം ആദ്യമായാണ് ഒറ്റ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടുന്നത്. തമിഴ്നാടിന് പുറമെ കർണാടയിലും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു
ജയചന്ദ്രനും യേശുദാസും: മലയാള ചലച്ചിത്രഗാനശാഖയുടെ രണ്ട് കണ്ണുകൾ

'ജാനേമൻ' എന്ന സിനിമയ്ക്കുശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' കമല്‍ഹാസന്‍ ചിത്രം 'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കഥയുടെ മര്‍മ്മപ്രധാന ഭാഗങ്ങളിലെ ഈ റഫറൻസ് ആണ് തമിഴ് പ്രേക്ഷകര്‍ക്ക് ചിത്രത്തോട് അടുപ്പം ഉണ്ടാക്കിയ ഘടകങ്ങൾ.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in