മനോജ് ഭാരതിരാജ
സംവിധായകനാകുന്നു; ഭാരതിരാജയും പ്രധാന വേഷത്തിൽ

മനോജ് ഭാരതിരാജ സംവിധായകനാകുന്നു; ഭാരതിരാജയും പ്രധാന വേഷത്തിൽ

മാർഗഴി തിങ്കൾ എന്നാണ് ചിത്രത്തിന്റെ പേര്

നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മനോജ് ഭാരതിരാജ സംവിധായകനാകുന്നു. മാർഗഴി തിങ്കൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പുതുമുഖങ്ങളായ ശ്യാം ശെൽവൻ, രക്ഷണ ഇന്ദുചൂഡൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജിന്റെ അച്ഛനും സംവിധായകനും നടനും നിർമാതാവുമായ ഭാരതിരാജയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സുശീന്തിരന്റെ വെണ്ണില പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സുശീന്തിരൻ തന്നെയാണ്. ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന മാർഗഴി തിങ്കൾ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാകും ഒരുക്കുക. മധുര, തേനി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. ജി വി പ്രകാശാണ് സംഗീതം.

ഭാരതിരാജ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു മനോജ് സിനിമാ ജീവിതം ആരംഭിച്ചത്. ഭാരതിരാജ തന്നെ സംവിധാനം ചെയ്ത താജ്മഹലിലൂടെ മനോജ് അഭിനയത്തിലേക്കുമെത്തി. ചിമ്പു നായകനായ വെങ്കട് പ്രഭു ചിത്രം മാനാടും കാർത്തി ചിത്രം വിരുമാനുമാണ് മനോജ് ഭാരതിരാജയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്

logo
The Fourth
www.thefourthnews.in