ഒടുവില്‍ വിഷ്ണു തൊട്ടറിഞ്ഞു, പ്രിയപ്പെട്ട ലാലേട്ടനെ; 'നേര്' സക്‌സസ് സെലിബ്രേഷനിലെ വൈകാരിക നിമിഷങ്ങള്‍

ഒടുവില്‍ വിഷ്ണു തൊട്ടറിഞ്ഞു, പ്രിയപ്പെട്ട ലാലേട്ടനെ; 'നേര്' സക്‌സസ് സെലിബ്രേഷനിലെ വൈകാരിക നിമിഷങ്ങള്‍

നേര് സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിലാണ് വിഷ്ണുവിനെ പ്രത്യേക അതിഥിയായി മോഹൻലാൽ ക്ഷണിച്ചത്

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ നേര് മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ട് പോകുകയാണ്. നിരവധി തീയേറ്ററുകളിൽ എക്‌സ്ട്രാ ഷോകളുമായാണ് ചിത്രം ഓടുന്നത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അഭിപ്രായം പറഞ്ഞ യുവാവിന്റെ വീഡിയോ വൈറലായിരുന്നു.

കാഴ്ചപരിമിതിയുള്ള വിഷ്ണുവെന്ന യുവാവ് ചിത്രത്തിനെക്കുറിച്ചും മോഹൻലാൽ അടക്കമുള്ള താരങ്ങളെക്കുറിച്ചും സംസാരിക്കുന്ന വീഡിയോയാണ്‌ വൈറലായത്. തനിക്ക് മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്നും വിഷ്ണു പറഞ്ഞിരുന്നു.

ഒടുവില്‍ വിഷ്ണു തൊട്ടറിഞ്ഞു, പ്രിയപ്പെട്ട ലാലേട്ടനെ; 'നേര്' സക്‌സസ് സെലിബ്രേഷനിലെ വൈകാരിക നിമിഷങ്ങള്‍
മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
prathuwhitedrop

ഒടുവിൽ വിഷ്ണുവിന്റെ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് മോഹൻലാൽ. നേര് സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിലാണ് വിഷ്ണുവിനെ പ്രത്യേക അതിഥിയായി മോഹൻലാൽ ക്ഷണിച്ചത്.

നേരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മോഹൻലാലും വിഷ്ണുവും ചേർന്ന് കേക്ക് മുറിച്ചു. വിഷ്ണുവിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മോഹൻലാൽ ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്തു.

മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്നും കാഴ്ച പരിമിതിയുള്ളതിനാൽ ചിത്രത്തിന്റെ കഥ കേട്ടാണ് മനസിലാക്കുന്നതെന്നും വിഷ്ണു പറഞ്ഞു. നേര് വലിയ ഇഷ്ടമായി എന്നും വിഷ്ണു പറഞ്ഞു.

ഒടുവില്‍ വിഷ്ണു തൊട്ടറിഞ്ഞു, പ്രിയപ്പെട്ട ലാലേട്ടനെ; 'നേര്' സക്‌സസ് സെലിബ്രേഷനിലെ വൈകാരിക നിമിഷങ്ങള്‍
തിരിച്ചുവരുന്ന മോഹൻലാൽ, കൈയടി വാങ്ങുന്ന ജീത്തു ജോസഫും അനശ്വരയും; നേര് - റിവ്യൂ

അഡ്വ വിജയമോഹൻ എന്ന കഥാപാത്രമായാണ് നേരിൽ മോഹൻലാൽ എത്തുന്നത്. ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്.

സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ.

logo
The Fourth
www.thefourthnews.in