'വിവാഹം എപ്പോഴും പുനർവിചിന്തനത്തിന് വിധേയം'; ആമിറിനെ പങ്കാളിയാക്കിയത് മാതാപിതാക്കളുടെ സമ്മർദം മൂലമെന്ന് കിരണ്‍ റാവു

'വിവാഹം എപ്പോഴും പുനർവിചിന്തനത്തിന് വിധേയം'; ആമിറിനെ പങ്കാളിയാക്കിയത് മാതാപിതാക്കളുടെ സമ്മർദം മൂലമെന്ന് കിരണ്‍ റാവു

'ഷി ദ പീപ്പിള്‍' എന്ന പരിപാടിയിലാണ് കിരണ്‍ റാവുവിന്റെ വെളിപ്പെടുത്തല്‍

വിവാഹം പുനർവിചിന്തനത്തിന് വിധേയമാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് സംവിധായികയും നിർമാതാവുമായ കിരണ്‍ റാവു. 'ഷി ദ പീപ്പിള്‍' എന്ന പരിപാടിയില്‍ ആമിർ ഖാനുമായുള്ള വിവാഹത്തേക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കവെയാണ് കിരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

"വിവാഹം കഴിക്കുന്നതിന് മുന്‍പ് ഒരുവർഷത്തോളം ഞാനും ആമിറും ഒരുമിച്ച് ജീവിച്ചിരുന്നു. വിവാഹത്തിലേക്ക് കടന്നത് മാതാപിതാക്കളുടെ ഇടപെടല്‍ കാരണമാണ്. വ്യക്തികളായും ദമ്പതികളായും ഒരുപോലെ മുന്നോട്ട് പോകാന്‍ കഴിയുകയാണെങ്കില്‍ വിവാഹം നല്ലൊരു സ്ഥാപിത വ്യവസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു," കിരണ്‍ വ്യക്തമാക്കി.

'വിവാഹം എപ്പോഴും പുനർവിചിന്തനത്തിന് വിധേയം'; ആമിറിനെ പങ്കാളിയാക്കിയത് മാതാപിതാക്കളുടെ സമ്മർദം മൂലമെന്ന് കിരണ്‍ റാവു
മഞ്ഞുമ്മല്‍ ബോയ്‌സിനെതിരേ ഇളയരാജ; 'കണ്‍മണി'ക്ക് പകര്‍പ്പകവാശമില്ലെന്ന് ആരോപണം

"വിവാഹം എങ്ങനെ മനുഷ്യരെ ഞെരുക്കുന്നുവെന്ന കാര്യം നമ്മള്‍ അധികം ചർച്ച ചെയ്തിട്ടില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മശാസ്ത്രജ്ഞയായ എസ്തർ പെരല്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അത് വളരെ രസകരമായ ഒന്നാണ്. കുരങ്ങന്മാരായിരിക്കെ നാം ഒരുമിച്ച് ജീവിക്കുകയായിരുന്നു. അണുകുടുംബ വ്യവസ്ഥ സമ്മർദമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. കുടുംബത്തെ ഒരുമിച്ച് നിർത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്തം. ഭർത്താവിന്റെ കുടുംബവുമായും ബന്ധുക്കളുമായുമെല്ലാം സ്ത്രീകള്‍ എപ്പോഴും നല്ല ബന്ധം വെച്ചുപുലർത്തണമെന്നാണ് പ്രതീക്ഷകള്‍, അങ്ങനെ ഒരു പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു," കിരണ്‍ കൂട്ടിച്ചേർത്തു.

ലഗാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ആമിറും കിരണും ആദ്യമായി കണ്ടുമുട്ടുന്നത്. ലഗാനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് ആമിറായിരുന്നു. കിരണ്‍ സഹസംവിധായികയായിരുന്നു. 2005ലായിരുന്നു ഇരുവരുടേയും വിവാഹം. 2021ലാണ് ഇരുവരും വിവാഹമോചനം നേടിയത്. കിരണ്‍ റാവും സംവിധാനം ചെയ്ത ലാപത ലേഡീസ് അടുത്തിടെ വലിയ പ്രശംസ നേടിയിരുന്നു.

logo
The Fourth
www.thefourthnews.in