'മാസ്റ്റർ പീസ്' പറയുന്നത് പ്രൈം ടൈം സീരിയലുകളുടെ അതേ ആശയം: സംവിധായകൻ ശ്രീജിത്ത് എൻ

'മാസ്റ്റർ പീസ്' പറയുന്നത് പ്രൈം ടൈം സീരിയലുകളുടെ അതേ ആശയം: സംവിധായകൻ ശ്രീജിത്ത് എൻ

ചില നാട്ടുനടപ്പുകളെ ചോദ്യം ചെയ്യുകയാണ് കളർഫുൾ ഫാമിലി എന്റർടെയ്‌നറായി എത്തുന്ന 'മാസ്റ്റർ പീസ്'

ഒക്ടോബർ 25ന് സ്ട്രീമിങ് ആരംഭിച്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സിരീസാണ് 'മാസ്റ്റർപീസ്'. പ്രൈം ടൈം സീരിയലുകൾ പറഞ്ഞ അതേ ആശയമാണ് 'മാസ്റ്റർ പീസ്' എന്ന വെബ് സീരീസിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സംവിധായകൻ ശ്രീജിത്ത് എൻ. അതൊരു കാലഘട്ടത്തിന്റെ മാറ്റം കൊണ്ടു സംഭവിക്കുന്ന വ്യത്യാസമാണെന്നും വരും തലമുറയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ശ്രീജിത്ത് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിവേകത്തോടെ ചിന്തിക്കുന്ന ഒരു ജനതയാണ് വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുളള വർക്കുകൾ അവരിലേക്കെത്തിക്കാൻ ഞാൻ ഉൾപ്പടുന്ന ഓരോ സിനിമാക്കാരനും നിർബന്ധിതരാവുകയാണ്.

ശ്രീജിത്ത് എൻ, സംവിധായകൻ

ശ്രീജിത്തിന്റെ വാക്കുകൾ

നമ്മൾ പറയും നമ്മുടെ സിനിമകളിൽ അതിനാടകീയതാണെന്ന്. പക്ഷേ അതിനേക്കാളൊക്കെ ഭീകരമായ നാടകമാണ് പ്രൈം ടൈം സീരിയലുകളിൽ ദിവസേന നടന്നുകൊണ്ടിരിക്കുന്നത്. അത്തരം പരമ്പരകൾ കാണാൻ ഇന്നത്തെ തലമുറ തയ്യാറാകുമെന്ന് തോന്നുന്നില്ല. ശ്രീനി സർ ഒരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്, നമ്മുടെ സീരിയലുകൾ കണ്ട ഒരു വിദേശി ചോദിച്ചു, ''നിങ്ങൾ സന്തോഷം തീരെ അനുഭവിക്കാത്ത ജനതയാണോ!'' എന്ന്.

സീരിയലുകൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അതേ തീം തന്നെയാണ് മാസ്റ്റർ പീസ് എന്ന വെബ് സീരീസിലൂടെ ഞങ്ങളും പറയാൻ ഉദ്ദേശിച്ചിട്ടുളളത്. മറ്റൊരു ഫോർമാറ്റിൽ ഇന്നത്തെ ജനറേഷനുകൂടി കാണാൻ തോന്നും വിധത്തിൽ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കാലഘട്ടത്തിന്റെ വ്യത്യാസമാണ് ഇതിലൂടെ പ്രകടമാവുന്നത്. ​വിവേകത്തോടെ ചിന്തിക്കുന്ന ഒരു ജനത വളർന്നുവരുന്നുവെന്നത് കൊണ്ടുതന്നെ ​ക്വാളിറ്റിയുളള വർക്കുകൾ അവരിലേക്കെത്തിക്കാൻ ഞാൻ ഉൾപ്പടെയുളള സിനിമാക്കാരും നിർബന്ധിതരാവുകയാണ്. ഭാവിയിൽ എനിക്ക് പ്രതീക്ഷയുണ്ട്.

കുടുംബങ്ങളിൽ കണ്ടുവരുന്ന ചില നാട്ടുനടപ്പുകളെ തമാശ രൂപേണ ചോദ്യം ചെയ്യുകയാണ് കളർഫുൾ ഫാമിലി എന്റർടെയ്‌നറായി എത്തുന്ന 'മാസ്റ്റർ പീസ്'. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്റെ എഴുത്തുകാരനും 'തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത് എൻ.

മാത്യു ജോർജ് നിർമിക്കുന്ന സീരീസിൽ ഷറഫുദ്ദീൻ, നിത്യാ മേനോൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഏഴ് ഭാഷകളിലായി പ്രദർശനത്തിനെത്തിയ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.

'മാസ്റ്റർ പീസ്' പറയുന്നത് പ്രൈം ടൈം സീരിയലുകളുടെ അതേ ആശയം: സംവിധായകൻ ശ്രീജിത്ത് എൻ
സിനിമ റിവ്യു ബോംബ്: ആർക്കൊക്കെ എതിരെ കേസെടുക്കാം? ഡി ജി പിയുടെ മാർഗനിർദേശത്തിൽ പറയുന്നത്
logo
The Fourth
www.thefourthnews.in