മീരാ ജാസ്മിൻ - നരേൻ കോമ്പോ വീണ്ടും; 'ക്വീൻ എലിസബത്ത്' ചിത്രീകരണം തുടങ്ങി

മീരാ ജാസ്മിൻ - നരേൻ കോമ്പോ വീണ്ടും; 'ക്വീൻ എലിസബത്ത്' ചിത്രീകരണം തുടങ്ങി

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

സംവിധായകൻ എം പത്മകുമാറിന്റെ ക്വീൻ എലിസബത്താവാൻ മീരാ ജാസ്മിൻ. കൊച്ചിയില്‍ പൂജാ ചടങ്ങുക‌ൾക്ക് ശേഷം ‌ചിത്രീകരണം ആരംഭിച്ചു. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ങ്ങള് കാത്തോളീ' എന്നീ ചിത്രങ്ങൾക്ക് ശേഷം ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ രചന നിർവഹിച്ചിരിക്കുന്നു. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഫാമിലി ഡ്രാമയായിരിക്കും 'ക്വീൻ എലിസബത്ത്' . മീരാ ജാസ്മിൻ - നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു എന്നതും പ്രത്യേകതയാണ്.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ , ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ജിത്തു ദാമോദരന്റേതാണ് ക്യാമറ. രഞ്ജിൻ രാജാണ് സം​ഗീതം.

logo
The Fourth
www.thefourthnews.in