'ബ്രേക്ക്ഔട്ട്'; ആക്ഷന്‍ ചിത്രവുമായി അര്‍ണോള്‍ഡ് തിരിച്ചുവരുന്നു

'ബ്രേക്ക്ഔട്ട്'; ആക്ഷന്‍ ചിത്രവുമായി അര്‍ണോള്‍ഡ് തിരിച്ചുവരുന്നു

'എക്സ്പെന്‍ഡബിള്‍സ് 4'ന്റെ സംവിധായകന്‍ സ്‌കോട്ട് വോ ആണ് ബ്രേക്ക് ഔട്ട് ഒരുക്കുന്നത്.

ഹോളിവുഡ് ആക്ഷന്‍ സൂപ്പര്‍ ഹീറോ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. 'ബ്രേക്ക്ഔട്ട്' എന്ന ആക്ഷന്‍ ചിത്രത്തിലൂടെയാണ് നാല് വര്‍ഷത്തിന് ശേഷമുള്ള അര്‍ണോള്‍ഡിന്റെ മടങ്ങിയെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 'എക്സ്പെന്‍ഡബിള്‍സ് 4'ന്റെ സംവിധായകന്‍ സ്‌കോട്ട് വോ ആണ് 'ബ്രേക്ക്ഔട്ട്'ഒരുക്കുന്നത്.

'ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷമാണ് അര്‍ണോള്‍ഡ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. അര്‍ണോള്‍ഡിന്റെ നെറ്റ്ഫ്‌ളിക്‌സ് സിരീസ് 'ഫ്യൂബാര്‍' ന് മുന്‍പ് ബ്രേക്ക് ഔട്ട് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യൂറോപ്പില്‍ ഈ വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും. നിക്കോള്‍ ഡി ഒവിഡിയോയുടെ കഥയ്ക്ക് റിച്ചാര്‍ഡ് ഡി ഒവിഡിയോ ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണും ഓഫ് ദി പിയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'ബ്രേക്ക്ഔട്ട്' നിര്‍മ്മിക്കുന്നത്.

ബോഡി ബില്‍ഡല്‍, ആക്ഷന്‍ സിനിമകളിലെ നായകന്‍ എന്നീ നിലകളില്‍ ലോകമെങ്ങും ആരാധകരുള്ള അര്‍ണോള്‍ഡ് അലോയിസ് ഷ്വാര്‍സെനെഗര്‍ വ്യവസായിയും, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയുടെ 38-ആമത്തെ ഗവര്‍ണറായും അര്‍ണോള്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കോനന്‍' പരമ്പരയിലുള്ള സിനിമകള്‍ ആണ് അര്‍ണോള്‍ഡിനെ ലോക പ്രശസ്തനാക്കിയത്.

1970 ല്‍ ഹെര്‍ക്കുലീസ് ഇന്‍ ന്യൂയോര്‍ക്ക് എന്ന സിനിമയിലൂടെ ഹോളീവുഡില്‍ അരങ്ങേറ്റം കുറിച്ച അര്‍ണോള്‍ഡ് മൂപ്പതോളം സിനിമകളിള്‍ വേഷമിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in