'മ്യൂസിക് ബിറ്റ് മോഷ്ടിച്ചു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി എംഎച്ച്ആർ - ഡാബ്സി തർക്കം, 'ഒട്ടകം' തിരികെയെത്തിച്ച് സ്പോട്ടിഫൈ

'മ്യൂസിക് ബിറ്റ് മോഷ്ടിച്ചു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി എംഎച്ച്ആർ - ഡാബ്സി തർക്കം, 'ഒട്ടകം' തിരികെയെത്തിച്ച് സ്പോട്ടിഫൈ

'മണവാളൻ തഗ്' എന്ന ഗാനത്തിലൂടെയാണ് ഇരുവരും മലയാളികൾക്ക് ശ്രദ്ധേയരായത്

റാപ്പ് സംഗീത പ്രേമികളുടെ പ്രിയ റാപ്പർമാരാണ് ഡാബ്സിയും എംഎച്ച്ആറും. മലയാളത്തിലെ സ്വതന്ത്ര സംഗീത രംഗത്ത് തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.

'മണവാളൻ തഗ്' എന്ന ഗാനത്തിലൂടെയാണ് ഇരുവരും മലയാളികൾക്ക് ശ്രദ്ധേയരായത്. അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്ന ഡാബ്സിയും എംഎച്ച്ആറും ചേർന്ന് 'മലബാറി ബാംഗർ' അടക്കമുള്ള ഗാനങ്ങൾ നിർമിക്കുകയും വൻ ഹിറ്റാവുകയും ചെയ്തിരുന്നു.

എന്നാൽ ഇരുവരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡാബ്സിയുടെ പുതിയ സംഗീത ആൽബം 'മങ്ക'യുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്.

ഡാബ്സി
ഡാബ്സി
'മ്യൂസിക് ബിറ്റ് മോഷ്ടിച്ചു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി എംഎച്ച്ആർ - ഡാബ്സി തർക്കം, 'ഒട്ടകം' തിരികെയെത്തിച്ച് സ്പോട്ടിഫൈ
'കൺമണി' ഉപയോഗിച്ചത് പണം കൊടുത്ത് അവകാശം വാങ്ങി; ഇളയരാജയുടെ വാദം തള്ളി ഗണപതിയും ഷോൺ ആന്റണിയും

എംഎച്ച്ആർ തയ്യാറാക്കിയ 'ഒട്ടകം' എന്ന ഗാനത്തിന്റെ മെലഡി ട്രാക്ക് കോപ്പി അടിച്ചാണ് ഡാബ്സി 'മങ്ക'യുടെ ട്രാക്ക് ഉണ്ടാക്കിയതെന്നാണ് ആരോപണം. ഡാബ്സിയുടെ 'മങ്ക' റിലീസ് ചെയ്യുന്നതിന് മുമ്പായി തന്നെ എംഎച്ച്ആർ 'ഒട്ടകം' ട്രാക്ക് സ്പോട്ടിഫൈയിൽ റിലീസ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇതിനിടെ ഡാബ്സിയുടെ പാട്ടുകൾ റിലീസ് ചെയ്യുന്ന ലേബലായ മാസ്അപ്പീൽ പകർപ്പവകാശ ലംഘനം ക്ലെയിം ചെയ്യുകയും എംഎച്ച്ആറിന്റെ പാട്ട് സ്‌പോട്ടിഫൈയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

MHR
MHR

ഇതിന് പിന്നാലെയാണ് തന്റെ 'ഒട്ടകം' ട്രാക്കിലെ മെലഡി കോപ്പി ചെയ്താണ് 'മങ്ക' ഒരുക്കിയിരിക്കുന്നതെന്നും താനും ഡാബ്‌സിയും തമ്മിലുള്ള തർക്കത്തിനുള്ള കാരണങ്ങളും എംഎച്ച്ആർ വെളിപ്പെടുത്തിയിരുന്നു.

എംഎച്ച്ആര്‍ ഡാബ്‌സിക്കായി ചെയ്യാൻ തീരുമാനിച്ച ട്രാക്കായിരുന്നു ഒട്ടകം. എന്നാൽ പ്രതിഫല തുകയിൽ ഇരുവരും തർക്കമായതോടെ കുറഞ്ഞ തുകയ്ക്ക് ഗാനം ചെയ്യാൻ കഴിയുന്ന മറ്റൊരാളെ തങ്ങൾക്ക് ലഭിച്ചുവെന്ന് ഡാബ്സി പറയുകയും ഒട്ടകം ട്രാക്ക് എംഎച്ച്ആറിനോട് തന്നെ ഉപയോഗിച്ചുകൊള്ളാനും ഡാബ്‌സി പറയുകയായിരുന്നു. ഇതിനുള്ള തെളിവുകളും എംഎച്ച്ആർ പുറത്തുവിട്ടിരുന്നു.

എന്നാൽ ഇതിന് പിന്നാലെ എംഎച്ച്ആറിനെ പരിഹസിച്ച് ഡാബ്‌സി രംഗത്ത് വരികയും സ്‌പോട്ടിഫൈയിൽ നിന്ന് 'ഒട്ടകം' റിമൂവ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുകയും ചെയ്തിരുന്നു.

ഇതിനിടെ സ്‌പോട്ടിഫൈക്ക് വിഷയം സംബന്ധിച്ച് എംഎച്ച്ആർ മെയിൽ അയച്ചിരുന്നെങ്കിലും കമ്പനി പ്രതികരിച്ചിരുന്നില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ സ്‌പോട്ടിഫൈയെ ടാഗ് ചെയ്ത് കൊണ്ട് വിഷയത്തിൽ ഇടപെടാൻ നിരവധി പേർ പ്രതികരിച്ചിരുന്നു. ഇതോടെ വിഷയം ശ്രദ്ധയിൽപ്പെട്ട സ്‌പോട്ടിഫൈ എംഎച്ച്ആറിനെ ബന്ധപ്പെടുകയും 'ഒട്ടകം' ട്രാക്ക് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനിടെ ഡാബ്‌സിയുടെ 'മങ്ക' ട്രാക്ക് സ്‌പോട്ടിഫൈയിൽ നിന്ന് റിമൂവ് ആയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in