മിന്നൽ മുരളിയുടെ രണ്ടാംഭാഗം വരുന്നു? സൂചന നൽകി നിർമാതാവ്

മിന്നൽ മുരളിയുടെ രണ്ടാംഭാഗം വരുന്നു? സൂചന നൽകി നിർമാതാവ്

രണ്ടാംഭാഗം എഴുതി കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ ബേസിൽ ജോസഫും പറഞ്ഞിരുന്നു

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് രണ്ടാംഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സംവിധായകനും നിർമാതാവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ എപ്പോൾ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ചിത്രം ഉടൻ ആരംഭിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമാതാവ് തന്നെ പോസ്റ്റ് ചെയ്ത ഇൻസ്റ്റ സ്റ്റോറിയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. മിന്നൽമുരളിയിലെ മ എന്ന അക്ഷരത്തിലുള്ള ലോഗോ മിന്നൽ എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുകയാണ് നിർമാതാവ്

എഴുത്ത് പുരോഗമിക്കുകയാണെന്നും പുതിയ ഹീറോയും വില്ലനുമടക്കം വലിയ സസ്പെൻസ് രണ്ടാംഭാഗത്തിലുണ്ടായിരിക്കുമെന്നും അടുത്തിടെ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ബേസിൽ ജോസഫ് പറഞ്ഞിരുന്നു. ബജറ്റിലായാലും ക്യാന്‍വാസിലായാലും ആദ്യഭാഗത്തേക്കാള്‍ 100 ശതമാനം വലുതായിരിക്കും രണ്ടാം ഭാഗമെന്നും ബേസില്‍ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് സിനിമ ആരംഭിക്കുന്നുവെന്ന സൂചന നിർമാതാവും നൽകുന്നത്

2021 ൽ ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. മലയാളം അന്നോളം കണ്ട് പരിചയിച്ച കഥാപരിസരമല്ലാതിരുന്നിട്ടും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത് . മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയെ പ്രേക്ഷകർ ഏറ്റെടുത്തു.

വില്ലൻ കഥാപാത്രമായ ഗുരു സോമസുന്ദരവും കൈയടി നേടി.ഷെല്ലി , ഹരിശ്രീ അശോകൻ , അജു വർഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ .

logo
The Fourth
www.thefourthnews.in