ജീത്തുവും മോഹന്‍ലാലും 'നേര്' പറയുമോ? പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു

ജീത്തുവും മോഹന്‍ലാലും 'നേര്' പറയുമോ? പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. 'നേര് 'എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് 'നേര്' ഒരുങ്ങുന്നത്.

മോഹന്‍ലാലാണ് ഫേസ് ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദൃശ്യം ഫെയിം ശാന്തിയാണ് നായിക. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര്.

ദൃശ്യം, ദൃശ്യം 2 ,ട്വല്‍ത്ത്മാന്‍, റാം എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍. റാം സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ ദൃശ്യം മൂന്നായിരിക്കുമോ ഇതെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാല്‍ ദൃശ്യം 3 ആയിരിക്കില്ല പുതിയ ചിത്രമെന്ന സ്ഥിരീകരണവുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

logo
The Fourth
www.thefourthnews.in