കുഞ്ഞുമാലാഖമാർക്കൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് മോഹന്‍ലാല്‍

കുഞ്ഞുമാലാഖമാർക്കൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് മോഹന്‍ലാല്‍

അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുമായി ആരാധകരും പ്രിയപ്പെട്ടവരും

മലയാള സിനിമയുടെ ഗ്രാന്‍ഡ് മാസ്റ്റർ പിറന്നാള്‍ ദിനാഘോഷത്തിലാണ്. ഇത്തവണ മോഹന്‍ ലാലിന്റെ പിറന്നാള്‍ ഒരു കൂട്ടം കൊച്ചു മിടുക്കികളോടൊപ്പമായിരുന്നു. ഹം ഫൗണ്ടേഷന് കീഴിലുള്ള ഏഞ്ചല്‍സ് ഹട്ട് ഷെല്‍ട്ടര്‍ ഹോമിലെ കൊച്ചു മാലാഖമാരുടെ കൂടെ കേക്ക് മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

'ഹം ഫൗണ്ടേഷന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം! ഈ ദിവസത്തിന് നന്ദി' എന്ന കുറിപ്പോടൊപ്പമാണ് കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയുടെ പിറന്നാള്‍ എല്ലാ വര്‍ഷവും സിനിമാ പ്രവര്‍ത്തകരും ആരാധകരും വലിയ ആഘോഷമാക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ്, ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, മഞ്ജു വാരിയര്‍ തുടങ്ങി സിനിമാ മേഖലയ്ക്കകത്തും പുറത്തുമുള്ളവർ സാമൂഹ മാധ്യമങ്ങളിലൂടെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in