പ്രിയദർശന് വേണ്ടി കോറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ

പ്രിയദർശന് വേണ്ടി കോറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ

സിനിമ നന്നായി പോകുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും മോഹൻലാൽ

യുവതാരനിരയെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കോറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കൊച്ചിയിലായിരുന്നു വിജയാഘോഷം. പ്രിയന്റെ അഭാവത്തിൽ മോഹന്‍ലാല്‍ തന്നെയാണ് കേക്ക് മുറിച്ചത്.

പ്രിയദർശന് വേണ്ടി കോറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ
മോഹന്‍ലാല്‍ അവതരിക്കുന്നു 'മലൈക്കോട്ടെ വാലിബനായി' ; ലിജോ ചിത്രം ടൈറ്റില്‍ പോസ്റ്റര്‍

സിനിമ വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു, വലിയ സന്തോഷം, ചിത്രത്തിൽ അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ . പ്രിയന്റെ അഭാവത്തില്‍ ചിത്രത്തിന്റെ വിജയം ഞാന്‍ ആഘോഷിക്കുകയാണ്. എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ

പ്രിയദർശന് വേണ്ടി കോറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ
ഇനി മോഹൻലാലിന്റെ യാത്ര പുതിയ വാഹനത്തിൽ; റേഞ്ച് റോവർ സ്വന്തമാക്കി താരം

ഈ മാസം ആറിനാണ് പോലീസ് അന്വേഷണം പ്രമേയമായ ചിത്രം തീയറ്ററുകളിലെത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിച്ചത്. ശ്രീ ഗണേഷാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. ഫാര്‍ ഫ്രെയിംസിന്റെ ബാനറില്‍ തിരക്കഥയും സംവിധാനവും നിര്‍മാണവും പ്രിയദര്‍ശനായിരുന്നു.

എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in