മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

അഞ്ചുമാസത്തിലേറെ നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു

മോഹൻലാൽ ആരാധകരും സിനിമാ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻ ലാൽ. അടുത്ത വർഷം, ജനുവരി 25 ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.

മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
'ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകളുണ്ടായിരുന്നു'; മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂളിനെ കുറിച്ച് ലിജോ

മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. ഇതിനു പിന്നാലെ ചിത്രം ഉടൻ തീയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി രചിച്ച കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പി എസ് റഫീഖാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം

മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ ഏറ്റവും ലാളിത്യമുള്ള മനുഷ്യൻ; മലൈക്കോട്ടൈ വാലിബന്റെ വിശേഷം പങ്കുവച്ച് കൊറിയോഗ്രാഫർ ഫുല്‍വാ ഖാംകർ

നൂറ്റി മുപ്പതു ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.

മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിക്കാൻ ഇതാ ഒരു മുഖം! മലൈക്കോട്ടെ വാലിബൻ എത്തി

മലൈക്കോട്ടൈ വാലിബൻ, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമായിരിക്കുമെന്ന് നേരത്തെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. നേരത്തെ ചിത്രീകരണം പൂർത്തിയായെങ്കിലും ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലായതിനാലും വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ളതിനാലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് സമയമെടുത്ത് മാത്രമേ പൂർത്തിയാക്കാനാകൂ എന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അഞ്ചുമാസത്തിലേറെ നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in