അബ്രാം ഖുറേഷി വീണ്ടും കളത്തിലേക്ക്; എമ്പുരാൻ ചിത്രീകരണം തുടങ്ങി

അബ്രാം ഖുറേഷി വീണ്ടും കളത്തിലേക്ക്; എമ്പുരാൻ ചിത്രീകരണം തുടങ്ങി

ഡൽഹിയിലാണ് ചിത്രത്തിന്റെ ആദ്യ ഷൂട്ട്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചു. സിനിമയുടെ പൂജാ ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഡൽഹിയിൽ ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ശേഷം ആദ്യ ഷെഡ്യൂളിനായി ക്രൂ കശ്മീരിലേക്ക് തിരിക്കും. ജീത്തു ജോസഫിന്റെ നേര് പൂർത്തിയാക്കിയ ശേഷമാകും മോഹൻലാൽ എമ്പുരാനിലേക്ക് എത്തുക. ടോവീനോ, മഞ്ജു വാര്യർ, പൃഥ്വിരാജ് എന്നിവർക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.

ആശിർവാദിനൊപ്പം തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് കൂടി എത്തുന്നതോടെ ബ്രഹ്മാണ്ഡ സിനിമയായാണ് എമ്പുരാൻ ഒരുങ്ങുന്നതെന്ന് വ്യക്തമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുമിച്ചായിരിക്കും റിലീസ്

ലൂസിഫറിന്റെ തിരക്കഥ എഴുതിയ മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. സുജിത് വാസുദേവാണ് ഛായാ​ഗ്രഹണം. ദീപക് ദേവാണ് സംഗീത സംവിധാനം

logo
The Fourth
www.thefourthnews.in