മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക് ? നായകന്‍ സെയ്ഫ് അലി ഖാനെന്ന് റിപ്പോർട്ട്

മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക് ? നായകന്‍ സെയ്ഫ് അലി ഖാനെന്ന് റിപ്പോർട്ട്

നിലവിൽ ആക്ഷയ് കുമാറിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനായിരിക്കും നായകനായി എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മോഹൻലാൽ അന്ധനായി അഭിനയിച്ച ഒപ്പം മലയാളത്തിൽ വൻ ഹിറ്റായിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സമുദ്രകനി, മീനാക്ഷി, മാമുകോയ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. ചിത്രം കന്നഡയിൽ ശിവ് രാജ്കുമാർ നായകനായി നേരത്തെ റീമേക്ക് ചെയ്തിരുന്നു.

നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഹേരാ ഫേരി', 'ഗരം മസാല', 'ഭാഗം ഭാഗ്', 'ഭൂൽ ഭുലയ്യ' എന്നീ ചിത്രങ്ങൾക്കുശേഷമാണ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക് ? നായകന്‍ സെയ്ഫ് അലി ഖാനെന്ന് റിപ്പോർട്ട്
മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്

മന്ത്രവാദം അടിസ്ഥാനമാക്കിയുള്ള ഹൊറർ ചിത്രമായിരിക്കും ഇതെന്നാണ് പ്രിയദർശൻ പറഞ്ഞത്. ഏകതാ കപൂർ ആണ് ചിത്രം നിർമിക്കുന്നത്. കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹൊറർ ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് പ്രിയദർശൻ പറഞ്ഞത്.

എന്നാൽ അക്ഷയ് കുമാർ ചിത്രത്തിന് മുമ്പായി തന്നെ സെയ്ഫ് അലിഖാൻ ചിത്രം ഒരുങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അക്ഷയ് കുമാർ ചിത്രം തുടങ്ങുന്നതിന് മുമ്പായി ജൂലായിൽ തന്നെ പ്രിയദർശൻ - സെയ്ഫ് അലിഖാൻ ചിത്രം ആരംഭിക്കാനാണ് പദ്ധതിയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ പൂർത്തിയാക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും അക്ഷയ് കുമാർ ചിത്രം ആരംഭിക്കുക.

പ്രഭാസ് പ്രധാന വേഷത്തിൽ അഭിനയിച്ച ഓം റൗത്തിന്റെ 'ആദിപുരുഷ്' എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഖാൻ അവസാനമായി അഭിനയിച്ചത്. ജൂനിയർ എൻടിആറിന്റെ 'ദേവര: ഭാഗം 1' എന്ന ചിത്രത്തിലും സെയ്ഫ് അഭിനയിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in