മലൈക്കോട്ടൈ വാലിബൻ, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമെന്ന് മോഹൻലാൽ; ചിത്രീകരണം പൂർത്തിയായി

മലൈക്കോട്ടൈ വാലിബൻ, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമെന്ന് മോഹൻലാൽ; ചിത്രീകരണം പൂർത്തിയായി

ഇന്ത്യ കണ്ട മികച്ച സിനിമകളിലൊന്നായി മലൈക്കോട്ടൈ വാലിബൻ മാറുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമായിരിക്കുമെന്ന് മോഹൻലാൽ. ചിത്രത്തിന്റെ പാക്ക് അപ്പ് പാർട്ടിയിലാണ് മോഹൻലാലിന്റെ പ്രതികരണം. ചിത്രീകരണത്തിനിടയിലും ക്ലൈമാക്സുമായി ബന്ധപ്പെട്ടും കുറേയേറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും നന്നായി ചെയ്യാനായി എന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യ കണ്ട മികച്ച സിനിമകളിലൊന്നായി മലൈക്കോട്ടൈ വാലിബൻ മാറുമെന്നാണ് പ്രതീക്ഷ. സിനിമ ഓടുമോ എന്നതൊക്കെ പിന്നീട് വരുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ മോഹൻലാൽ മൊത്തം ക്രൂവിനും നന്ദി അറിയിച്ചു

മലൈക്കോട്ടൈ വാലിബൻ എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറട്ടെയെന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം

അഞ്ചുമാസത്തിലേറെ നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലായതിനാലും വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ളതിനാലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് സമയമെടുത്ത് മാത്രമേ പൂർത്തിയാക്കാനാകൂ

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ് ലാബ് സിനിമാസും, സെഞ്ച്വറി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം . മധു നീലകണ്ഠൻ ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in