'ഞാൻ തൃശൂർക്കാരനല്ലല്ലോ, പത്മരാജൻ പറഞ്ഞത് പോലെ ചെയ്തു'; രഞ്ജിത്തിന് മോഹൻലാലിന്റെ മറുപടി

'ഞാൻ തൃശൂർക്കാരനല്ലല്ലോ, പത്മരാജൻ പറഞ്ഞത് പോലെ ചെയ്തു'; രഞ്ജിത്തിന് മോഹൻലാലിന്റെ മറുപടി

താൻ തൃശൂർകാരനല്ലെന്നും ആ സമയത്ത് പത്മരാജൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹൻലാൽ

പത്മരാജൻ സംവിധാനം ചെയ്ത 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച തൃശൂർ ഭാഷ മോശമായിരുന്നുവെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ മോഹൻലാൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റ മറുപടി.

താൻ തൃശൂർകാരനെല്ലെന്നും ആ സമയത്ത് പത്മരാജൻ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹൻലാൽ പറഞ്ഞു. ''തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാൻ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാൻ ആളുണ്ടായിരുന്നില്ല,'' മോഹൻലാൽ പറഞ്ഞു.

'ഞാൻ തൃശൂർക്കാരനല്ലല്ലോ, പത്മരാജൻ പറഞ്ഞത് പോലെ ചെയ്തു'; രഞ്ജിത്തിന് മോഹൻലാലിന്റെ മറുപടി
IFFK 2023| 'ഒറ്റയ്‌ക്കൊരു സിനിമ'യുമായി അഭിജിത്ത് അശോകൻ; ഐഎഫ്എഫ്‌കെ ഫിലിം മാർക്കറ്റിങിൽ 'ജനനം 1947 മുതൽ പ്രണയം തുടരുന്നു'

വിവാദങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെക്കുറിച്ച് ആളുകൾ പറയുന്നത് ശ്രദ്ധിക്കാറില്ലെന്നും താൻ വേറെയൊരു മോഹൻലാൽ ആണെന്നും ഇനി തെളിയിച്ചിട്ട് വേറെയൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷമായി കഴിയുകയെന്നതാണ് തന്റെ ലക്ഷ്യം. വല്ലവന്റെയും വായിലുള്ള ചീത്ത വാങ്ങിവെയ്ക്കുന്നത് എന്തിനാണെന്നും മോഹൻലാൽ ചോദിച്ചു.

ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു തൂവാനത്തുമ്പികളിലെ ഭാഷാ പ്രയോഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്തെത്തിയത്. 'തൂവാനത്തുമ്പികളി'ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമായിരുന്നു രഞ്ജിത്തിന്റെ ആക്ഷേപം.

'ഞാൻ തൃശൂർക്കാരനല്ലല്ലോ, പത്മരാജൻ പറഞ്ഞത് പോലെ ചെയ്തു'; രഞ്ജിത്തിന് മോഹൻലാലിന്റെ മറുപടി
രജിനിക്ക് പിടികിട്ടാത്ത തമിഴ് രാഷ്ട്രീയം

''നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിങ്ങായ ഒരു ആക്ടറാണ്,'' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

logo
The Fourth
www.thefourthnews.in