മുരുഗദോസ് - ശിവകാര്‍ത്തികേയന്‍ ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ? ആകാംക്ഷയോടെ ആരാധകർ

മുരുഗദോസ് - ശിവകാര്‍ത്തികേയന്‍ ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ? ആകാംക്ഷയോടെ ആരാധകർ

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്, രജിനികാന്തിനെ നായകനാക്കി 2020ൽ പുറത്തിറങ്ങിയ 'ദർബാറാ'യിരുന്നു അവസാന ചിത്രം.

തമിഴിലെ പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസും ശിവകാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാലും ബോളിവുഡ് താരം വിദ്യുത് ജംവാളും എത്തുമെന്ന് സൂചന. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. ഇതോടൊപ്പം പാൻ ഇന്ത്യൻ തലത്തിലൊരുങ്ങുന്ന ചിത്രമായിരിക്കും എസ്കെ 23 എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലും ആർ മുരുഗദോസിന്റെ ചിത്രത്തിൽ വേഷമിടുന്നുവെന്ന വാർത്ത ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വാർത്തയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. അടുത്തിടെ നെൽസൺ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജിനികാന്ത് നായകനായി പുറത്തിറങ്ങിയ 'ജെയ്ലറി'ൽ മോഹൻലാൽ അതിഥിവേഷത്തിലെത്തിയിരുന്നു. കേരളത്തിലെ ആദ്യദിന ഫാൻസ് ഷോകളിൽ രജനിയോളം കയ്യടി വാങ്ങിയതായിരുന്നു ജയിലറിലെ മോഹൻലാലിന്റെ വെറും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മാസ് എൻട്രി.

മുരുഗദോസ് - ശിവകാര്‍ത്തികേയന്‍ ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ? ആകാംക്ഷയോടെ ആരാധകർ
ഫാന്റസിയിൽ തിളങ്ങി മാവീരൻ; ശിവകാർത്തികേയൻ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്

സീതാ രാമം എന്ന ചിത്തത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായികയെന്നും സൂചനകളുണ്ട്. ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള വാർത്തകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തായാലും മുരുഗദോസിന്‍റെ സ്ഥിരം ശൈലിയിലുള്ള പടമായിരിക്കും ഇതെന്നാണ് വിവരം. എസ്കെ 23 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. വലിയ താരനിരയുള്ളതിനാൽ മുരുഗദോസ്, ശിവകാർത്തികേയൻ ചിത്രത്തിനായി ആരാധകർ വൻ പ്രതീക്ഷയിലാണ്.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. രജനികാന്തിനെ നായകനാക്കി 2020ൽ പുറത്തിറങ്ങിയ ദർബാറായിരുന്നു അവസാന ചിത്രം. മുരുഗദോസിന്റെ സംവിധാനത്തിലിറങ്ങിയ ദർബാറും അതിന് മുൻപ് ഇറങ്ങിയ വിജയ് ചിത്രം സർക്കാരും നിരാശയാണ് ആരാധകർക്ക് നൽകിയത്.

ജൂലൈയിൽ പുറത്തിറങ്ങിയ 'മാവീരനാ'ണ് ശിവകാര്‍ത്തികേയൻ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. പൊളിറ്റിക്കൽ ഫാന്റസി ആക്ഷൻ മൂഡിലിറങ്ങിയ ചിത്രം വളരെ പെട്ടന്ന് 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in