എമ്പുരാൻ വരുന്നു ; ഔദ്യോഗിക പ്രഖ്യാപനം മോഹൻലാലിന്റെ
ജന്മദിനമായ മെയ് 21ന് ?

എമ്പുരാൻ വരുന്നു ; ഔദ്യോഗിക പ്രഖ്യാപനം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ?

ലൊക്കേഷൻ ഹണ്ട് അടുത്തിടെയാണ് പൂർത്തിയായത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നു. മധുരയിൽ അടുത്തയാഴ്ച ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന എമ്പുരാൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. കാന്താരയുടേയും കെജിഎഫിന്റേയും നിർമാതാക്കളായ ഹോംബാലെക്കൊപ്പം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന

ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തമിഴ്നാടിന് പുറമെ നാലിൽ അധികം വിദേശരാജ്യങ്ങളിലായിരിക്കും എമ്പുരാന്റെ ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ലൂസിഫറിന്റെ കലാസംവിധായകൻ മോഹൻദാസ് തന്നെയാണ് എമ്പുരാന്റെയും ആർട്ട് ഡയറക്ടർ.

ജീത്തു ജോസഫിന്റെ റാം, ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്നിവയാണ് മോഹൻലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവയെല്ലാം.

logo
The Fourth
www.thefourthnews.in