'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ പങ്കെടുക്കാനിരുന്ന ഷോയാണ് അവസാന നിമിഷം റദ്ധാക്കിയത്. പണം തിരികെ നൽകുമെന്ന് സംഘാടകർ

ഖത്തറിൽ മലയാള സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടത്താനിരുന്ന 'മോളിവുഡ് മാജിക്' എന്ന മെഗാ ഷോ അവസാന നിമിഷം റദ്ദാക്കി. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ പങ്കെടുക്കാനിരുന്ന ഷോയാണ് അവസാന നിമിഷം റദ്ദാക്കിയത്. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിൽ നടത്താനിരുന്ന മെഗാ ഷോയ്ക്കായി താരങ്ങൾ എല്ലാവരും ഖത്തറിൽ എത്തിയിരുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയൻ വൺ ഇവന്റ്‌സും സംയുക്തമായിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്.

'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി
'ചെലവ് ചുരക്കലാണോ, മറിമായമടക്കമുള്ളവ ഒഴിവാക്കിയത് എന്തിന്?' സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനെതിരെ സ്‌നേഹ ശ്രീകുമാര്‍

സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണമാണ് പരിപാടി റദ്ദാക്കുന്നതെന്ന് സംഘാടകരായ 'നയൺ വൺ ഇവന്റ്‌സ്' സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്നും ഇതിനായി tickets.9one@gmail.com എന്ന ഇ മെയിൽ വഴി ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.

മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക, അനാർകലി മരക്കാർ, റിമി ടോമി തുടങ്ങിയ താരങ്ങളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളും ഖത്തറിൽ എത്തിയിരുന്നു.

'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി
'റാം' നേരിടുന്ന പ്രശ്‌നങ്ങൾ എന്താണ്? യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി ജീത്തു ജോസഫ്

ആഴ്ചകളായി കൊച്ചിയിൽ പരിപാടിക്കായി റിഹേഴ്‌സൽ നടത്തുകയും പിന്നീട് ഖത്തറിൽ രണ്ട് ദിവസത്തെ റിഹേഴ്‌സൽ പരിപാടികളും നടത്തിയിരുന്നു. നേരത്തെ നവംബറിൽ നടത്താനിരുന്ന പരിപാടി പിന്നീട് മാർച്ചിലേക്ക് പ്രഖ്യാപിക്കുകയായിരുന്നു.

അമേരിക്കയിൽ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇന്ന് ഖത്തറിലെത്തിയ മോഹൻലാൽ അടക്കമുള്ള താരങ്ങൾ റിഹേഴ്‌സലിൽ പങ്കെടുത്തിരുന്നു. താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നാദിർഷയും പ്രൊഡ്യൂസർ രഞ്ജിത് രജപുത്രയും ചേർന്നായിരുന്നു് മെഗാ ഷോ സംവിധാനം ചെയ്യാനിരുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in