'ഭഗവാൻ ദാസന്റെ രാമരാജ്യം': മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

'ഭഗവാൻ ദാസന്റെ രാമരാജ്യം': മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

'ബാലാ വെൽക്കം ടു ബാലേ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പോസ്റ്ററിന്റെ റിലീസ്

ടി ജി രവിയും, അക്ഷയ് രാധാകൃഷ്ണനും മുഖ്യ കഥാപാത്രങ്ങളാകുന്ന 'ഭഗവാൻ ദാസന്റെ രാമരാജ്യം' ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. കൗതുകമുണർത്തുന്ന 'ബാലാ വെൽക്കം ടു ബാലേ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പോസ്റ്ററിന്റെ റിലീസ്. സിനിമയുടെ പേരുപോലെതന്നെ വ്യത്യസ്തമാണ് പ്രമേയവും. ഒരു ക്ഷേത്ര ഉത്സവത്തിന് നടക്കുന്ന ബാലെയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഇർഷാദ്, മണികണ്ഠൻ പട്ടാമ്പി, നിയാസ്, നന്ദന, മാസ്റ്റർ വസിഷ്ട്, പ്രശാന്ത് മുരളി, വരുൺ ധാര തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിലാണ് ചിത്രത്തിന്റെ സംവിധാനം. നിർമാണം റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലട.

ഫെബിന്‍ സിദ്ധാര്‍ഥാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിങ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്‍ണു ശിവശങ്കർ. ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍. കലാസംവിധാനം ഇന്ദുലാല്‍ കവീട്. ചിത്രം ഒക്ടോബർ അവസാനത്തോട് കൂടി തീയേറ്ററുകളിൽ എത്തും.

logo
The Fourth
www.thefourthnews.in