സിദ്ധാര്‍ഥ് നായകനാകുന്ന 'ചിറ്റാ'  തീയറ്ററുകളിലേക്ക്, റിലീസ് തീയതിയായി

സിദ്ധാര്‍ഥ് നായകനാകുന്ന 'ചിറ്റാ' തീയറ്ററുകളിലേക്ക്, റിലീസ് തീയതിയായി

നിമിഷ സജയനാണ് ചിത്രത്തിലെ നായിക

തമിഴ് നടന്‍ സിദ്ധാർഥ് പ്രധാന വേഷത്തിലെത്തുന്ന 'ചിറ്റാ' തീയറ്ററിലേക്ക്. ചിത്രം സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം ടീസർ നടന്‍ ദുല്‍ക്കർ സല്‍മാനാണ് പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നിമിഷാ സജയന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിറ്റാ.

ഇളയച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെയും, ഇരുവരും നേരിടുന്ന വെല്ലുവിളികളുടെയും കഥയാണ് ചിത്രം പറയുന്നത്. ആദ്യം ഡ്രാമയായി തോന്നുന്ന ചിത്രം അതിവേഗം ത്രില്ലറായി മാറുന്നു. നിരവധി സസ്പെന്‍സുകള്‍ അവശഷിപ്പിച്ചാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്.

എസ് യു അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എറ്റാക്കി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ​ഗോകുലം മൂവീസ് ആണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in