മാമുക്കോയയുടെ അവസാന ചിത്രം 'മുകൾപ്പരപ്പ്' സെപ്റ്റംബർ ഒന്നിന്

മാമുക്കോയയുടെ അവസാന ചിത്രം 'മുകൾപ്പരപ്പ്' സെപ്റ്റംബർ ഒന്നിന്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനിൽ സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായിക അപർണ ജനാർദനൻ

സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന മുകൾപ്പരപ്പ് സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അന്തരിച്ച നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും മുകൾപ്പരപ്പിനുണ്ട്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനിൽ സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ ജനാർദനനാണ് നായിക. ചിത്രത്തിന്റെ സഹരചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശൻ കെ കെയാണ് നിർമാതാവ്.

പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും മുകൾപ്പരപ്പിൽ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും നർമത്തിനും പ്രാധാന്യം നൽകുന്ന ചിത്രം നിരന്തരം പാറഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെയാണ് വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

ജോൺസ് പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് മുകൾപ്പരപ്പിന്റെ സഹനിർമാതാക്കൾ. ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു, എന്നിവർക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്. പ്രമോദ് സാരംഗാണ് സംഗീതം, എഡിറ്റർ: ലിൻസൺ റാഫേൽ. പശ്ചാത്തല സംഗീതം: അലൻ വർഗീസ്.

logo
The Fourth
www.thefourthnews.in