സൗബിന്‍ ഷാഹിറിന് ജന്മദിന സമ്മാനം ; നടികർതിലകം പ്രത്യേക പോസ്റ്റർ പുറത്ത്

സൗബിന്‍ ഷാഹിറിന് ജന്മദിന സമ്മാനം ; നടികർതിലകം പ്രത്യേക പോസ്റ്റർ പുറത്ത്

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങൾ ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിലെ സൗബിന്റെ പോസ്റ്റർ പുറത്ത് . സൗബിനുള്ള ജന്മദിന സമ്മാനമാണ് പോസ്റ്റർ. ഒരു മാസ് എന്റർടെയ്നർ ഴോണറിലുള്ള ചിത്രമാകും നടികർ തിലകമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

അടുത്ത ഫെബ്രുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക. പുഷ്പ - ദ റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് നടികർ തിലകത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന്റെ തിരക്കഥ .

കാണെക്കാണെയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ് നടികർതിലകത്തിന് വേണ്ടി ക്യമാറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്.

ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്

logo
The Fourth
www.thefourthnews.in