അച്ഛൻ്റെ തിരക്കഥയിൽ നായകനായി മകൻ; നാദിര്‍ഷയുടെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

അച്ഛൻ്റെ തിരക്കഥയിൽ നായകനായി മകൻ; നാദിര്‍ഷയുടെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

തിരക്കഥാകൃത്തായ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സംഭവം നടന്ന രാത്രിയിൽ', ചിത്രത്തിൽ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് നായക വേഷത്തില്‍ എത്തുന്നത്

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന 'സംഭവം നടന്ന രാത്രിയിൽ' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിൻ്റെ നാഥൻ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സംഭവം നടന്ന രാത്രിയിൽ'.

തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് നായക വേഷത്തില്‍ എത്തുന്നത്. മുബിൻ റാഫിക്കൊപ്പം സഹസംവിധായകനായി മുൻ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കൂടി കടന്നുവരികയാണ് മുബിൻ. ഞാന്‍ പ്രകാശന്‍, മകള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ യുവ താരം ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ അശോകനും കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.

തിരക്കഥാകൃത്തായ റാഫി മകൻ മുബിൻ സംവിധായകൻ നാദിർഷ എന്നിവർ
തിരക്കഥാകൃത്തായ റാഫി മകൻ മുബിൻ സംവിധായകൻ നാദിർഷ എന്നിവർ
അച്ഛൻ്റെ തിരക്കഥയിൽ നായകനായി മകൻ; നാദിര്‍ഷയുടെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി
നടന്‍, നിര്‍മാതാവ് ഇനി സംവിധാനവും; ജോജു 'പണി' തുടങ്ങി, ജന്മദിനത്തില്‍ മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ചിത്രത്തിന്റെ നിർമ്മാണം. വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകൾ നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. റാഫിയുടെ മുൻ ചിത്രങ്ങൾ പോലെ കോമഡിക്ക് പ്രാധാന്യം നൽകി ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹെഷം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ദീപക് ഡി മേനോനാണ് ചായാഗ്രാഹകന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള, പ്രൊജക്റ്റ് ഡിസൈനർ സൈലക്സ് ഏബ്രഹാം, പ്രൊഡക്ഷൻ മാനേജർ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അപ്പു ഫഹദ്, പ്രൊഡക്ഷൻ കൺടോളർ ശ്രീകുമാർ ചെന്നിത്തല, പി.ആർ.ഒ വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in