അംഗരക്ഷകൻ തള്ളിമാറ്റിയ ഭിന്നശേഷിക്കാരനായ 
ആരാധകനെ കാണാൻ നാഗാർജുന നേരിട്ടെത്തി; ക്ഷമപറഞ്ഞ് താരം

അംഗരക്ഷകൻ തള്ളിമാറ്റിയ ഭിന്നശേഷിക്കാരനായ ആരാധകനെ കാണാൻ നാഗാർജുന നേരിട്ടെത്തി; ക്ഷമപറഞ്ഞ് താരം

മുംബൈ വിമാനത്താവളത്തിൽ എത്തിയ നാഗാർജുനയെ കാണാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അംഗരക്ഷകർ ആരാധകനെ തള്ളി മാറ്റിയത്

തന്റെ അംഗരക്ഷകർ തള്ളിമാറ്റിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരിട്ടെത്തി കണ്ട് തെലുഗ് സൂപ്പർ താരം നാഗാർജുന. ആരാധകനെ നേരിട്ടുവന്ന് കാണുന്നതിന്റെയും കെട്ടിപിടിച്ച് ഫോട്ടോ എടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

മുംബൈ വിമാനത്താവളത്തിൽ എത്തിയ നാഗാർജുനയെ കാണാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അംഗരക്ഷകർ ആരാധകനെ തള്ളിമാറ്റിയത്. മുംബൈയിൽ തന്റെ പുതിയ ചിത്രമായ കുബേരയുടെ ചിത്രീകരണത്തിനായിട്ടായിരുന്നു നാഗാർജുന എത്തിയത്.

കഴിഞ്ഞ മാസം ജൂൺ 23 നായിരുന്നു സംഭവം. നാഗാർജുനയ്‌ക്കൊപ്പം ചിത്രമെടുക്കാൻ ശ്രമിച്ച ആരാധകനെ അംഗരക്ഷകർ തള്ളിമാറ്റുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു.

അംഗരക്ഷകൻ തള്ളിമാറ്റിയ ഭിന്നശേഷിക്കാരനായ 
ആരാധകനെ കാണാൻ നാഗാർജുന നേരിട്ടെത്തി; ക്ഷമപറഞ്ഞ് താരം
ആരാധകർക്ക് പിറന്നാൾ സമ്മാനം; സുരേഷ് ഗോപിയുടെ 'വരാഹം' സ്‌പെഷ്യൽ ടീസർ പുറത്തുവിട്ടു

സംഭവത്തിൽ നേരത്തെ നാഗാർജുന ക്ഷമാപണം നടത്തിയിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും താരം പറഞ്ഞിരുന്നു. ആരാധകനെ നേരിട്ട് കണ്ട് ക്ഷമപറഞ്ഞ നാഗാർജുനയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയുടെ ശക്തിയെന്നും ചിലർ കമന്റ് ചെയ്തു.

ശേഖർ കമ്മൂലയാണ് നാഗാർജുനയുടെ പുതിയ ചിത്രമായ കുബേര സംവിധാനം ചെയ്യുന്നത്. ധനുഷും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in