'ഒരു ജീവിതം അഞ്ച് ഭാര്യമാർ'; ഹോട്ട്സ്റ്റാർ ഒർജിനൽ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എത്തുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

'ഒരു ജീവിതം അഞ്ച് ഭാര്യമാർ'; ഹോട്ട്സ്റ്റാർ ഒർജിനൽ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എത്തുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്ന ടാഗ് ലൈനോടെയാണ് സീരിസ് ഒരുങ്ങുന്നത്

പേരില്ലൂർ പ്രീമിയറിന് ശേഷം ഹോട്ട്സ്റ്റാർ ഒരുക്കുന്ന ഒർജിനൽ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന സീരിസിൽ സുരാജ് വെഞ്ഞാമൂടാണ് നായകനാവുന്നത്.

ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്ന ടാഗ് ലൈനോടെയാണ് സീരിസ് ഒരുങ്ങുന്നത്. സീരിസ് ജൂലൈ 19 ന് സ്ട്രീം ചെയ്ത് തുടങ്ങും. വിവാഹതട്ടിപ്പ് വീരനായ നാഗേന്ദ്രൻ ആയിട്ടാണ് സുരാജ് സീരിസിൽ എത്തുന്നത്.

നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, ശ്വേത മേനോൻ, ഗ്രേസ് വർഗീസ്, കനി കുസൃതി തുടങ്ങിയവരാണ് സീരിസിൽ നായികമാരാവുന്നത്. പ്രശാന്ത് അലക്‌സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങിയവരാണ് സീരിസിലെ മറ്റുതാരങ്ങൾ.

ആക്ഷൻ ഴോണറുകളിൽ നിന്ന് മാറി കോമഡി ട്രാക്കിൽ ആദ്യമായി നിതിൻ രൺജിപണിക്കർ ഒരുക്കുന്ന സീരിസിന്റെ രചനയും സംവിധായകൻ തന്നെയാണ്.

നിഖിൽ എസ് പ്രവീൺ ആണ് സീരിസിന്റെ ഛായാഗ്രഹണം. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

logo
The Fourth
www.thefourthnews.in