‘മോണിക്ക ഒരു എ ഐ സ്റ്റോറി’; വീണ്ടുമൊരു ഫീൽ ഗുഡ് ഗാനവുമായി നജീം അർഷാദ്

‘മോണിക്ക ഒരു എ ഐ സ്റ്റോറി’; വീണ്ടുമൊരു ഫീൽ ഗുഡ് ഗാനവുമായി നജീം അർഷാദ്

എഐ തീമിൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ചിത്രമെന്ന് ഇന്ത്യാ സർക്കാരിന്റെ എഐ പോർട്ടലിൽ ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തിയ ചിത്രം ജൂൺ 21ന് തീയേറ്ററുകളിലെത്തും

വീണ്ടുമൊരു ഫീൽ ഗുഡ് ഗാനവുമായി നജീം അർഷാദ്. ‘ ഇന്ദ്രജാല നിലാവിലൂടെ വരൂ…’ എന്ന വരികളിൽ തുടങ്ങുന്ന ഗാനം 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന ചിത്രത്തിലാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിനോടൊപ്പം ആദ്യമായി കടൽ കാണാൻ പോകുന്ന സ്വരൂപ് എന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രശസ്ത സംഗീത സംവിധായകനും മോണിക്ക ഒരു Ai സ്റ്റോറിയുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ച റോണി റാഫേൽ രണ്ടാഴ്ച മുമ്പ് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് ഈ ഗാനം റിലീസ് ചെയ്തിരുന്നെങ്കിലും ഇപ്പോഴാണ് സരിഗമ ഈ ഗാനം യൂട്യൂബിലൂടെ പുറത്ത് വിട്ടത്. എ ഐ തീമിൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ചിത്രമെന്ന് ഇന്ത്യാ സർക്കാരിന്റെ എഐ പോർട്ടലിൽ ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തിയ ‘മോണിക്ക ഒരു Ai സ്റ്റോറി’ ജൂൺ 21ന് തീയേറ്ററുകളിലെത്തും. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഇ എം അഷ്റഫാണ്.

‘മോണിക്ക ഒരു എ ഐ സ്റ്റോറി’; വീണ്ടുമൊരു ഫീൽ ഗുഡ് ഗാനവുമായി നജീം അർഷാദ്
റഫറിയുടെ വലിയ പിഴവ്, ഇല്ലാതായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം; 'വിവാദ' വര കടന്ന് ഖത്തറിന്റെ ഗോള്‍

മനുഷ്യ ബന്ധങ്ങളും സാങ്കേതികതയുടെ ലോകത്തെ സൈബർ ബന്ധങ്ങളും പുതിയ കാലത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുമെന്നതിനെക്കുറിച്ചാണ് ഈ സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നത്.ഗോപിനാഥ് മുതുകാടിനോടൊപ്പം മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി അപർണ്ണ മൾബറിയും , മാളികപ്പുറം ഫെയിം ശ്രീപദും , സിനി എബ്രഹാമും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രഭാവര്‍മയുടേതാണ് വരികള്‍. നിർമ്മാതാവ് മൻസൂർ പള്ളൂരും ഈ സിനിമയുടെ കഥ എഴുതിയ ഇ എം അഷ്റഫും ചേർന്നാണ് തിരക്കഥ സംഭാഷണം തയ്യാറാക്കിയത്. സജീഷ് രാജാണ് ഛായാഗ്രാഹകൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ്. എഡിറ്റിംഗ് ഹരി ജി നായർ. വി എഫ് എക്സ് വിജേഷ് സി ആർ.

logo
The Fourth
www.thefourthnews.in