നല്ല നിലാവുള്ള രാത്രി തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

നല്ല നിലാവുള്ള രാത്രി തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സ്ത്രീ കഥാപാത്രങ്ങൾ ആരും ഇല്ല എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി തീയേറ്ററുകളിലേക്ക്. സാന്ദ്രാ തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 30ന് തീയറ്ററുകളിലെത്തും. മാസ് ആക്ഷന്‍ത്രില്ലറായ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ് സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ഇല്ല എന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്.

ചിത്രത്തിന്റെ സംവിധായകനായ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യം ചിത്രം കൂടിയാണ് നല്ല നിലാവുള്ള രാത്രി. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

നല്ല നിലാവുള്ള രാത്രി തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
എല്ലാം ഒത്തുവന്നപ്പോള്‍ നായകൻ പിന്മാറി; പ്രതിസന്ധികൾ മറികടന്ന് നല്ല നിലാവുള്ള രാത്രിയുമായി മർഫി ദേവസി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in