നൻപകൽ നേരത്ത് മയക്കവും
വാരിസും ഒടിടിയിലെത്തി

നൻപകൽ നേരത്ത് മയക്കവും വാരിസും ഒടിടിയിലെത്തി

ഇരു ചിത്രങ്ങളും ഏറ്റെടുത്ത് പ്രേക്ഷകർ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന രണ്ട് ചിത്രങ്ങളാണ് നൻപകൽ നേരത്ത് മയക്കവും വാരിസും. ഇരു ചിത്രങ്ങളും ഒരേ ദിവസമാണ് ഒടിടിയിലുമെത്തിയിരിക്കുന്നത് നൻപകൽ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സിലും , വാരിസ് ആമസോണിലും റിലീസ് ചെയ്തു

ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ മമ്മൂട്ടി ചിത്രം, നൻപകൽ നേരത്ത് മയക്കം തീയേറ്ററിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലുമടക്കം മികച്ച പ്രതികരണം ലഭിച്ച ശേഷമാണ് ഒടിടിയിലെത്തിയത്. ഇന്നലെ അർധ രാത്രി മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത് . ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത സിനിമ അനുഭവമെന്നാണ് പ്രേക്ഷകരുടെ കമന്റ്

പൊങ്കൽ റിലിസായി എത്തി ബോക്സ് ഓഫീസിൽ 300 കോടി കളക്ഷൻ നേടിയ വിജയ് ചിത്രം വാരിസ് ആമസോണിലാണ് സ്ട്രീം ചെയ്യുന്നത് . തെലുഗു, കന്നഡ, തമിഴ് , മലയാളം പതിപ്പുകൾ പ്രൈമിൽ ലഭ്യമാണ്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാർച്ച് 8 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും

വിജയ്ക്ക് പുറമെ രശ്മിക മന്ദാന, ശരത് കുമാര്‍, ശ്രീകാന്ത്, ജയസുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

logo
The Fourth
www.thefourthnews.in