നവ്യ നായരുടെ ജാനകി ജാനേ തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ

നവ്യ നായരുടെ ജാനകി ജാനേ തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ

നവാഗതനായ അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി ജാനേ

 സൈജു കുറുപ്പും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാനകി ജാനേ തീയേറ്ററുകളിലേക്ക്. ചിത്രം മെയ് 12 ന് തീയേറ്ററുകളിലെത്തും. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം .

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു .

വി കെ പ്രകാശിന്റെ ഒരുത്തിക്ക് ശേഷം നവ്യ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പ്രണയവും നര്‍മവും ചേർത്തൊരുക്കിയിരിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്‌റ്റിക്കായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാം രാജാണ്. സംഗീതം കൈലാസ് മേനോനും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ചേർന്ന് ആണ് നിർവഹിച്ചിരിക്കുന്നത്

നവ്യ നായരുടെ ജാനകി ജാനേ തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ
അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ
logo
The Fourth
www.thefourthnews.in