വിഷാദ രോഗം നഗരവാസികളായ കാശുകാരുടെ പ്രശ്നം, ഗ്രാമീണർ അതനുഭവിക്കുന്നില്ല: നവാസുദീന്‍ സിദ്ദിഖി

വിഷാദ രോഗം നഗരവാസികളായ കാശുകാരുടെ പ്രശ്നം, ഗ്രാമീണർ അതനുഭവിക്കുന്നില്ല: നവാസുദീന്‍ സിദ്ദിഖി

വിഷാദം അനുഭവപ്പെടുന്നുണ്ടന്ന് ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുഖത്ത് ശക്തമായി അടിച്ചു. അത്തരമൊരു സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്,' അദ്ദേഹം പറഞ്ഞു.

വിഷാദം നഗരങ്ങളിലുള്ളവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. സമ്പത്തിന്റെ ഉപോല്‍പന്നമാണ് വിഷാദം, അത് പ്രത്യേക അധികാരമില്ലാത്ത മനുഷ്യരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്രാമങ്ങളിലെ ജനങ്ങള്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നു

'വിഷാദം നഗരങ്ങളില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന കാര്യമാണ്. അവര്‍ തങ്ങളുടെ ചെറിയ വികാരത്തെ പോലും മഹത്വവല്‍ക്കരിക്കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന മനുഷ്യരെ സംബന്ധിച്ച് വിഷാദം അവരെ ബാധിക്കാത്ത കാര്യമാണ്. അവര്‍ വിഷാദത്തെ കുറിച്ച് തങ്ങളുടെ രക്ഷിതാക്കളോട് പറഞ്ഞാല്‍ ചിലപ്പോള്‍ മുഖത്ത് അടികിട്ടിയേക്കാം. വിഷാദം അനുഭവപ്പെടുന്നുണ്ടന്ന് ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുഖത്ത് ശക്തമായി അടിച്ചു. അത്തരമൊരു സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്,' അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും നവാസുദീന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ബുധാന എന്ന ചെറുപട്ടണത്തില്‍ ജനിച്ച നവാസുദ്ദീന്‍ സിദിഖി നഗരത്തില്‍ വന്നതിന് ശേഷമാണ് തനിക്ക് വിഷാദം, ഉല്‍കണ്ഠ, ബൈപോളാര്‍ എന്നിവ എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടുന്നു. ''സാധാരണഗതിയില്‍ ഇത്തരം രോഗങ്ങള്‍ പിടിപെടുന്നത് പണമുള്ളവരെയാണ്. പണമില്ലാത്തവര്‍ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടുന്നവരാണ്. വഴിയോരങ്ങളില്‍ ജീവിക്കുന്ന ഒരു തൊഴിലാളിയോട് എന്താണ് വിഷാദമെന്ന് നിങ്ങള്‍ ചോദിച്ച് നോക്കൂ. ഒരു മഴ വരുമ്പോള്‍ നൃത്തം ചെയ്യുന്നവരാണ് അവര്‍, എന്താണ് വിഷാദമെന്ന് അവര്‍ക്ക് അറിയില്ല. പണക്കാരനായാല്‍ മാത്രമെ അത്തരത്തിലുള്ള അസുഖങ്ങളും ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരൂ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൊമാന്റിക് - കോമഡി ജോണറിലുള്ള 'ജോഗിറ സാര രാ രാ( jogira sara ra ra) ആണ് നവാസുദീന്‍ സിദിഖിയുടെ ഏറ്റവും പുതിയ ചിത്രം. നായികയായി ചിത്രത്തിലെത്തുന്നത് നേഹാ ശര്‍മയാണ്. മെയ് 26നാണ് 'ജോഗിറ സാര രാ രാ (jogira sara ra ra) തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററില്‍ ഈ മാസം റിലീസ് ചെയ്യുന്ന നവാസുദിന്‍ സിദിഖിയുടെ രണ്ടാമത്തെ ചിത്രമാണിത്. സുദീര്‍ മിശ്രയ സംവിധാനം ചെയ്ത സോഷ്യാ പൊളിറ്റിക്കല്‍ ഡ്രാമയായ അഫ്വാ ആണ് നടന്റെ ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.

logo
The Fourth
www.thefourthnews.in