'ഇടവേളയില്ലാതെ' പ്രേക്ഷകരെ പേടിപ്പിക്കാൻ കണക്ട് ; ചിത്രം നാളെ തീയേറ്ററുകളിലേക്ക്

'ഇടവേളയില്ലാതെ' പ്രേക്ഷകരെ പേടിപ്പിക്കാൻ കണക്ട് ; ചിത്രം നാളെ തീയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകൾ നാളെയും ഹിന്ദി പതിപ്പ് 30 നും തീയേറ്ററിലെത്തും

അശ്വിന്‍ ശരണവന്‍ സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം കണക്ട് നാളെ തീയേറ്ററുകളിലേക്ക് . ഹൊറര്‍ ജോണറിലുള്ള ചിത്രം ലോക്ഡൗണ്‍ കാലത്ത് ഒരു കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളെ ആധാരമാക്കിയുള്ളതാണ്. 99 മിനിറ്റുള്ള ചിത്രം ഇടവേളയില്ലാതെയാകും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. കാഴ്ചാനുഭവത്തിന്റെ രസച്ചരട് പൊട്ടാതിരിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് സംവിധായകൻ പറയുന്നു

അനുപം ഖേർ, സത്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ പതിനഞ്ചു വയസുള്ള പെൺകുട്ടിയുടെ അമ്മയായാണ് നയൻതാര എത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് ഓജോബോർഡ് കളിക്കുന്ന കുട്ടിയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത് . നയൻതാരയും അശ്വിൻ ശരവണനും ഇതിന് മുൻപ് ഒരുമിച്ച മായയും ഹൊറർ സിനിമയായിരുന്നെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായിരിക്കും കണക്ട് എന്ന് ഇരുവരും പറയുന്നു

രക്തച്ചൊരിച്ചിലോ , വയലൻസോ ഇല്ലാതെ കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നതെന്നും യുക്തിസഹമായാണ് ചിത്രത്തെ സമീപിച്ചിരിക്കുന്നതെന്നും നയൻതാരും അശ്വിൻ ശരണവനും കൂട്ടിച്ചേർക്കുന്നു

റൗഡി പിക്‌ച്ചേഴ്‌സിന്‌റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം മൂന്ന് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് , തെലുങ്ക് പതിപ്പുകൾ നാളെയും ഹിന്ദി പതിപ്പ് ഈ മാസം മുപ്പതിനും തീയേറ്ററുകളിലെത്തും .

logo
The Fourth
www.thefourthnews.in