'രംഗണ്ണന്റെ കരിങ്കാളി'; റീലുമായി നയൻതാര, വീഡിയോ വൈറൽ

'രംഗണ്ണന്റെ കരിങ്കാളി'; റീലുമായി നയൻതാര, വീഡിയോ വൈറൽ

തന്റെ ബിസിനസ് സംരഭമായ 'നയന്‍സ്‌' കമ്പനിയുടെ പുതിയ പ്രോഡക്ട് അവതരിപ്പിക്കുകയാണ് റീലിലൂടെ നയൻതാര

2024 ലെ ട്രെൻഡ് സെറ്റാറായ വീഡിയോയായിരുന്നു 'കരിങ്കാളിയല്ലെ' എന്ന പാട്ടിന്റെ റീലുകൾ. 'ആവേശം' സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച 'രംഗണ്ണന്റെ' ഈ റീൽ നിരവധി പേർ പിന്നീട് പുനരാവിഷ്‌ക്കരിച്ചിരുന്നു.

ഇപ്പോഴിതാ സുപ്പർതാരം നയൻതാരയും 'കരിങ്കാളിയല്ലെ' റീലുമായി എത്തിയിരിക്കുകയാണ്. തന്റെ ബിസിനസ് സംരഭമായ 'നയന്‍സ്‌' കമ്പനിയുടെ പുതിയ പ്രോഡക്ട് അവതരിപ്പിക്കുകയാണ് റീലിലൂടെ നയൻതാര.

ഫെമി9 എന്ന പേരിലുള്ള ഡെയ്‌ലി യൂസ് പാഡാണ് റീലിലൂടെ നയൻതാര പരിചയപ്പെടുത്തിയത്. ഫാഷൻ, ബ്യൂട്ടി കെയർ ഉത്പന്നങ്ങളാണ് 'നയന്‍സ്‌' എന്ന ബ്രാൻഡിലൂടെ നയൻതാര വിപണിയിൽ എത്തിക്കുന്നത്.

'രംഗണ്ണന്റെ കരിങ്കാളി'; റീലുമായി നയൻതാര, വീഡിയോ വൈറൽ
'യു കാന്റ് സീ മീ'; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍ സീന അരങ്ങൊഴിയുന്നു, വിരമിക്കല്‍ മത്സരം അടുത്ത വര്‍ഷം

കണ്ണൻ മംഗലത്ത് വരികളെഴുതി ഷൈജു അവറാൻ സംഗീതം പകർന്ന ഗാനമാണ് 'കരിങ്കാളിയല്ലെ' എന്ന് തുടങ്ങുന്ന ഗാനം. ജിത്തു മാധവ് സംവിധാനം ചെയ്ത 'ആവേശ'ത്തിലൂടെ ഗാനം വീണ്ടും വൈറലാവുകയായിരുന്നു.

അൻവർ റഷീദ് എന്റർടൈന്റ്മെന്റ്‌സിന്റെ ബാനറിൽ സംവിധായകൻ കൂടിയായ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്. 'രോമാഞ്ചം' എന്ന ഹിറ്റ് സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രവും ഹിറ്റടിച്ചിരിക്കുകയാണ്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന 'രംഗ' എന്ന കഥാപാത്രത്തെക്കൂടാതെ 'അമ്പാൻ' എന്ന കഥാപാത്രമായി രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവും മറ്റു പ്രധാനകഥാപാത്രങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ സുപരിചിതനായ ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നീ കൺടെന്റ് ക്രിയേറ്റർമാരുമായിരുന്നു എത്തിയത്.

logo
The Fourth
www.thefourthnews.in