നയൻതാരയുടേയും വിഘ്നേഷ് ശിവന്റെയും 'ഉയിർ- ഉലക'ത്തിന്റെ യഥാർത്ഥ പേര് പുറത്ത്

നയൻതാരയുടേയും വിഘ്നേഷ് ശിവന്റെയും 'ഉയിർ- ഉലക'ത്തിന്റെ യഥാർത്ഥ പേര് പുറത്ത്

നയൻതാര തന്നെയാണ് ഇരട്ട കുട്ടികളുടെ പേര് പുറത്തുവിട്ടത്

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കഴിഞ്ഞ വർഷമാണ് ഇരട്ടക്കുട്ടികൾ പിറന്നത്. ഇതു ഞങ്ങളുടെ ഉയിരും ഉലകവും എന്ന പറഞ്ഞായിരുന്നു ഇരുവരും കുഞ്ഞുങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയതും . എന്നാൽ കുഞ്ഞുങ്ങളുടെ യഥാർത്ഥ പേര് പുറത്തുവിട്ടിരുന്നില്ല .

എന്നാൽ നയൻതാര തന്നെ ഇപ്പോൾ കുഞ്ഞുങ്ങളുടെ പേര് പുറത്തുവിട്ടിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലാണ് നയൻതാര കുഞ്ഞുങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയത് . ഉയിരിന്റെ പേര് രുദ്രോ നീൽ എൻ ശിവൻ എന്നും ഉലകിന്റേത് ദൈവിക് എൻ ശിവൻ എന്നുമാണ്. പിന്നാലെ പേരുകൾ ഔദ്യോഗികമായി വെളിപ്പെടുത്തി വിഘ്നേഷ് ശിവനും ഇൻസ്റ്റയിൽ പോസ്റ്റ് ഇട്ടു. പേരിലെ എൻ എന്നുള്ളത് നയൻതാരയുടെ ചുരുക്കമാണെന്നും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു

വാടക ഗർഭധാരണത്തിലൂടെയുണ്ടായ കുഞ്ഞുങ്ങളുടെ ജനനം വലിയ വിവാദമായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും ചട്ടങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണം നടത്തിയതെന്നായിരുന്നു ആരോപണം. എന്നാൽ അന്വേഷണം നടത്തിയ തമിഴ്നാട് സർക്കാർ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു

logo
The Fourth
www.thefourthnews.in