നസ്രിയ വീണ്ടും നായികയാകുന്നു, ബേസില്‍ ജോസഫ് നായകനാകുന്ന സൂക്ഷ്മദര്‍ശിനി ചിത്രീകരണം തുടങ്ങി

നസ്രിയ വീണ്ടും നായികയാകുന്നു, ബേസില്‍ ജോസഫ് നായകനാകുന്ന സൂക്ഷ്മദര്‍ശിനി ചിത്രീകരണം തുടങ്ങി

സിദ്ധാര്‍ഥ് ഭരതനും ചിത്രത്തിലെ സുപ്രധാനവേഷത്തിലുണ്ട്

നസ്രിയ വീണ്ടും മലയാള ചിത്രത്തില്‍ നായികയാകുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

സിദ്ധാര്‍ഥ് ഭരതനും ചിത്രത്തിലെ സുപ്രധാനവേഷത്തിലുണ്ട്. ട്രാന്‍സ്, മണിയറയിലെ അശോകന്‍, തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്.2018ലല്‍ പുറത്തിറങ്ങിയ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നിര്‍മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ് ചമന്‍ ചാക്കോ.

logo
The Fourth
www.thefourthnews.in