അനുരാഗ മധുചഷകത്തിന് ചുവടുവച്ച് റിമ കല്ലിങ്കൽ; നീലവെളിച്ചത്തിലെ ആദ്യഗാനമെത്തി

അനുരാഗ മധുചഷകത്തിന് ചുവടുവച്ച് റിമ കല്ലിങ്കൽ; നീലവെളിച്ചത്തിലെ ആദ്യഗാനമെത്തി

ഭാർഗവിനിലയത്തിലെ അനുരാഗ മധുചഷകം എന്ന ഗാനത്തിന്റെ റീമിക്സ് ആണ് ഗാനം

പി ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജ് ഈണം പകർന്ന ഭാർഗവി നിലയത്തിലെ അനുരാഗ മധുചഷകമെന്ന ഗാനത്തിന്റെ റീമിക്സ് ഒരുക്കിയിരിക്കുന്നത് റെക്സ് വിജയനാണ് . ഭാർഗവി നിലയത്തിൽ എസ് ജാനകി പാടിയ പാട്ടിന് കെ എസ് ചിത്രയുടെ ശബ്ദം പുതുമ നൽകുന്നുണ്ട് .

1964 ൽ പുറത്തിറങ്ങിയ ഭാർഗവി നിലയത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന നീലവെളിച്ചത്തിൽ ടോവിനോ തോമസും റിമ കല്ലിങ്കലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിലാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചത്. റിമ കല്ലിങ്കലിന്റ ജന്മദിനത്തിലാണ് ആദ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in