കഥയുടെ വൺ ലൈൻ ഇഷ്ടപ്പെട്ടു; നെൽസൺ ദിലീപ് കുമാറിന് ഡേറ്റ് നൽകി ധനുഷ്

കഥയുടെ വൺ ലൈൻ ഇഷ്ടപ്പെട്ടു; നെൽസൺ ദിലീപ് കുമാറിന് ഡേറ്റ് നൽകി ധനുഷ്

ജയിലറിന്റെ ഷെഡ്യൂൾ ബ്രേക്കിലാണ് നെൽസൺ ധനുഷിനെ കണ്ട് കഥ പറഞ്ഞത്

രജനീകാന്ത് ചിത്രം ജയിലറിന് ശേഷം ധനുഷിനൊപ്പം ചേരാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാർ. വൺ ലൈൻ കേട്ട ധനുഷിന് കഥ ഇഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. ജയിലറിന്റെ ഷെഡ്യൂൾ ബ്രേക്കിലാണ് നെൽസൺ ധനുഷിനെ കണ്ട് കഥ പറഞ്ഞത്. ജയിലറിന്റെ റിലീസിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തികരിക്കുക.

തിരക്കഥ എഴുതി കഴിഞ്ഞ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലറും കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന രായൻ ഉൾപ്പെടെയുള്ള ചിത്രങ്ങളും ധനുഷിന് പൂർത്തിയാക്കാനുണ്ട്.

വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. രജനീകാന്ത് , മോഹൻലാൽ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയില്‍ വാര്‍ഡനായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുക. ജുലൈ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നെയില്‍ നടക്കും. ആഗസ്റ്റ് പത്തിന് ചിത്രം തീയേറ്ററുകളിലെത്തും

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in