ചന്ദ്രയാന്‍-3 ന് ആദിപുരുഷിനെക്കാൾ ചെലവ് കുറവ്; ചർച്ച ചെയ്ത് 
സോഷ്യല്‍ മീഡിയ

ചന്ദ്രയാന്‍-3 ന് ആദിപുരുഷിനെക്കാൾ ചെലവ് കുറവ്; ചർച്ച ചെയ്ത് സോഷ്യല്‍ മീഡിയ

ചന്ദ്രയാന്‍-3 യുടെ ബഡ്ജറ്റ് 615 കോടി രൂപയാണെങ്കില്‍ ആദിപുരുഷിന്റെ ബഡ്ജറ്റ് 500 മുതല്‍ 700 കോടിയാണെന്നാണ് ട്വീറ്റ്

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -3 ഇന്നലെയാണ് വിക്ഷേപിച്ചത്. അതിനിടെ ചന്ദ്രയാന്‍-3 യുടേയും ഓം റാവത് സംവിധാനം ചെയ്ത ആദിപുരുഷിന്റെയും ചെലവുകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ട്വീറ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലെ ചർച്ച

ചന്ദ്രയാന്‍-3 യുടെ ബഡ്ജറ്റ് 615 കോടി രൂപയാണെങ്കില്‍ ആദിപുരുഷിന്റെ ബഡ്ജറ്റ് 500 മുതല്‍ 700 കോടിയാണെന്നും, രാജ്യത്തിന്റെ മുന്‍ഗണന എന്തിനാണെന്ന് ഇത് വ്യക്തമാക്കുന്നു എന്നുമാണ് ട്വീറ്റ്. ഇതിന് പിന്നാലെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞു.

ബഹിരാകാശ ദൗത്യത്തേക്കാള്‍ ഉയര്‍ന്ന ചെലവില്‍ ഒരുങ്ങിയ ചിത്രമാണ് തീയേറ്ററിൽ തകർന്നടിഞ്ഞതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആദിപുരുഷും ചന്ദ്രയാന്‍-3യും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം . ആദിപുരുഷ് തികച്ചും ആസ്വാദനത്തിന് വേണ്ടി ഒരു വ്യക്തി നിര്‍മ്മിച്ച ചിത്രമാണ്. അതേസമയം, ചന്ദ്രയാന്‍-3 ആകട്ടെ ഒരു രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചെലവിലുള്ള വലിയ ദൗത്യവും. രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല

ചന്ദ്രയാന്‍-3 ന് ആദിപുരുഷിനെക്കാൾ ചെലവ് കുറവ്; ചർച്ച ചെയ്ത് 
സോഷ്യല്‍ മീഡിയ
ഫാന്റസിയിൽ തിളങ്ങി മാവീരൻ; ശിവകാർത്തികേയൻ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്

അതേസമയം ഒടിടി പ്ലാറ്റ്ഫോമുകള്‍ ചിത്രത്തിന്‍റെ ഒടിടി അവകാശം എടുക്കാന്‍‌ താത്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. ഇതിനിടെ ആദിപുരുഷിന്റെ എച്ച്ഡി വ്യാജ പതിപ്പും യൂട്യൂബിൽ പ്രചരിച്ചു

ചന്ദ്രയാന്‍-3 ന് ആദിപുരുഷിനെക്കാൾ ചെലവ് കുറവ്; ചർച്ച ചെയ്ത് 
സോഷ്യല്‍ മീഡിയ
വിന്റേജ് ലുക്കിലൊരു 'സേവ് ദ ദേറ്റ്'; 53-ാം വിവാഹവാര്‍ഷികം വ്യത്യസ്തമാക്കി നടന്‍ ജോജിയുടെ മാതാപിതാക്കള്‍

ടി-സീരീസ് നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം ഐതീഹ്യ കഥാപാത്രങ്ങളുടെ തെറ്റായ ചിത്രീകരണം, അസഭ്യമായ സംഭാഷണ പ്രയോഗം, മോശം വിഎഫ്എക്സ് തുടങ്ങിയ കാരണങ്ങളാൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് രചയിതാവ് വിവാദ സംഭാഷണങ്ങളിലൂടെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in