'മന്ദാകിനി'യിലെ പുതിയ ഗാനം നാളെ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഡബ്‌സീ

'മന്ദാകിനി'യിലെ പുതിയ ഗാനം നാളെ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഡബ്‌സീ

അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'മന്ദാകിനി' വിനോദ് ലീലയാണ് സംവിധാനം ചെയ്യുന്നത്‌

അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന സിനിമ മന്ദാകിനിയിൽ തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്‌സീ ചെയ്യുന്ന വട്ടേപ്പം പാട്ട് നാളെ പുറത്തിറങ്ങും.

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകനായ വിനോദ് ലീല തന്നെയാണ്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

ആവേശം സിനിമെയിൽ ഡബ്സി പാടിയ ഇല്യൂമിനാണ്ടി എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ വട്ടേപ്പം ഇറങ്ങുന്നത്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

logo
The Fourth
www.thefourthnews.in