പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ചുവടുവച്ച് മഞ്ജുവാര്യര്‍ ; ആയിഷയിലെ ഗാനം വൈറല്‍

പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ചുവടുവച്ച് മഞ്ജുവാര്യര്‍ ; ആയിഷയിലെ ഗാനം വൈറല്‍

കണ്ണില് കണ്ണില് എന്ന ഗാനമാണ് പുറത്തിറങ്ങിയത്

ബി ഹരിനാരായണന്റെ വരികള്‍, എം ജയചന്ദ്രന്റെ സംഗീതം, പ്രഭുദേവയുടെ കൊറിയോഗ്രാഫി , മഞ്ജുവാര്യരുചെ എനര്‍ജി, കണ്ണില് കണ്ണില് എന്ന ഗാനം വേറെ ലെവലെന്ന് പ്രേക്ഷകര്‍. കണ്‍ടംപററി സ്റ്റൈലിലാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. അഹി അജയനാണ് ഗാനം പാടിയിരിക്കുന്നത്.

പ്രഭുദേവ ഒരുക്കിയ നൃത്തത്തിന് ചുവടുവയ്ക്കാനായത് സ്വപ്‌നതുല്യമെന്നാണ് മഞ്ജുവാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇന്തോ അറേബ്യന്‍ ചിത്രമാണ് ആയിഷ. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് നിര്‍മ്മാണം.

logo
The Fourth
www.thefourthnews.in