സിനിമ പ്രൊമോഷന് പുതുവഴി; 'വേര്' പിടിച്ച് മലയാളികളുടെ സ്റ്റാര്‍ട്ട് അപ്പ്

സിനിമ പ്രമോഷന്റെ അടുത്ത തലമായ മെറ്റല്‍ പോസ്റ്ററുകളുടെ സാധ്യതകള്‍ പങ്കുവയ്ക്കുകയാണ് നിധിന്‍ ഷാജി, ആഷിക് റഹ്‌മാന്‍, വിഷ്ണു സതീഷ് എന്നീ യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍

ചുവരുകളിലും മതിലുകളിലും പോസ്റ്റര്‍ പതിച്ച് പ്രചാരണം നടത്തിയിരുന്ന കാലത്തില്‍ നിന്ന് സിനിമ പ്രൊമോഷന്‍ ബഹുദൂരം മുന്നേറി നവമാധ്യമ കാലത്തെത്തി നില്‍ക്കുകയാണ്. ഒരു സിനിമ അതിന്റെ യഥാര്‍ത്ഥ പ്രേക്ഷകരിലെത്തിക്കാന്‍ സിനിമയെക്കുറിച്ച് ആലോചിക്കുന്ന ഘട്ടം മുതല്‍ അണിയറ പ്രവര്‍ത്തകരെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി സിനിമ ലോകം കീഴടക്കി തുടങ്ങുകയാണ് ബംഗളുരുവിലെ ഒരു മലയാളി സ്റ്റാര്‍ട്ട് അപ്പ്.

സിനിമ പ്രമോഷന്റെ അടുത്ത തലമായ മെറ്റല്‍ പോസ്റ്ററുകളുടെ സാധ്യതകള്‍ പങ്കുവയ്ക്കുകയാണ് റൂട്‌സ് ഫോര്‍ ഡോട്ട് എക്‌സ് വൈ ഇസെഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ സാരഥികളായ നിധിന്‍ ഷാജി, ആഷിക് റഹ്‌മാന്‍, വിഷ്ണു സതീഷ് എന്നിവര്‍. മലൈക്കോട്ടൈ വാലിബന്‍, ആര്‍ ഡി എക്‌സ് എന്നീ സിനിമകള്‍ക്കായി മെറ്റല്‍ പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തതോടെ സിനിമ വ്യവസസായമേഖലയില്‍നിന്ന് പുതിയൊരു വരുമാനമാര്‍ഗം കൂടി കണ്ടെത്തുകയാണ് ഈ യുവാക്കള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in