'നിവിന്റെ കാത്തിരുന്ന തിരിച്ചുവരവ്, അതും ആശാന്റെ ചിത്രത്തിൽ'; 'വർഷങ്ങൾക്കു ശേഷം' ആദ്യ പ്രതികരണങ്ങള്‍

'നിവിന്റെ കാത്തിരുന്ന തിരിച്ചുവരവ്, അതും ആശാന്റെ ചിത്രത്തിൽ'; 'വർഷങ്ങൾക്കു ശേഷം' ആദ്യ പ്രതികരണങ്ങള്‍

സൗഹൃദവും സിനിമക്കുള്ളിലെ സിനിമയുമെല്ലാം അവതരിപ്പിച്ച ചിത്രം ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ ചിത്രമാണെന്നാണ് ആദ്യ പ്രതികരണങ്ങൾ

"ഇതായിരുന്നു കാത്തിരുന്ന നിവിൻ, ഒടുവിൽ അങ്ങേര് തിരിച്ചുവന്നു'. വർഷങ്ങൾക്കു ശേഷം സിനിമയുടെ ആദ്യ പ്രദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളാണ് ഇത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രത്തിൽ ഏക്‌സറ്റന്റഡ് കാമിയോ റോളിലാണ് നിവിൻ പോളി എത്തിയത്.

സൗഹൃദവും സിനിമക്കുള്ളിലെ സിനിമയുമെല്ലാം അവതരിപ്പിച്ച ചിത്രം ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ ചിത്രമാണെന്നാണ് ആദ്യ പ്രതികരണങ്ങൾ.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.

സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രമെന്നാണ് ആരാധകരിൽ ഒരാൾ പങ്കുവെച്ച പ്രതികരണം. ആദ്യപകുതിയിൽ ലാഗ് അനുഭവിച്ചെങ്കിലും പിന്നീട് ചിത്രം ട്രാക്കിൽ ആയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് പാർട്ണർ. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in