പുഷ്പം പോലെ ചെന്തമിഴ് പറഞ്ഞ് നിവിന്‍ പോളി; റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂര്‍ത്തിയായി

പുഷ്പം പോലെ ചെന്തമിഴ് പറഞ്ഞ് നിവിന്‍ പോളി; റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂര്‍ത്തിയായി

സൂരി നായകനായെത്തിയ വെട്രിമാരൻ ചിത്രം 'വിടുതലൈ' വലിയ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു

ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ സംവിധായകന്‍ റാമിന്റെ പുതിയ ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാകുമ്പോൾ ചെന്തമിഴ് നിസ്സാരമായി പറഞ്ഞ് അണിയറപ്രവർത്തകരുടെയും തമിഴ് ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നിവിന്‍ പോളി. നിവിൻ പോളിയുടെ മൂന്നാമത്തെ തമിഴ് സിനിമയുടെ ഡബ്ബിങ് ചെന്നൈയില്‍ ആണ് പൂര്‍ത്തിയായത്. നിവിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ.

തമിഴ്‌ നടൻ സൂരി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സൂരി നായകനായെത്തിയ വെട്രിമാരൻ ചിത്രം 'വിടുതലൈ' വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായ വിടുതലൈയിൽ നായക വേഷം ചെയ്ത് കോമഡി മാത്രമല്ല ക്യാരക്ടര്‍ റോളും തനിക്ക് വഴങ്ങുമെന്ന് സൂരി തെളിയിച്ചു.

പേരൻപിൽ പ്രധാന വേഷം അവതരിപ്പിച്ച അഞ്ജലിയാണ് ഈ ചിത്രത്തിലെ നായിക. പേരന്‍പിന് ശേഷം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ വീണ്ടും റാമുമായി കൈകോര്‍ക്കുന്നു. നിവിൻ പോളിയുടേയും സൂരിയുടേയും അഞ്ജലിയുേടയും ഡബ്ബിങ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. താരങ്ങൾ തന്നെയാണ് അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ഡബ്ബിങ് വീഡിയോ പുറത്ത് വിട്ടത്.

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in