ആക്ഷൻ ഹീറോ ബിജു 2 വീണ്ടുമെത്തുന്നു; പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

ആക്ഷൻ ഹീറോ ബിജു 2 വീണ്ടുമെത്തുന്നു; പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു 2016ൽ ആണ് തീയേറ്ററുകളിൽ എത്തുന്നത് റിലീസ് ചെയ്തത്

എസ് ഐ ബിജു പൗലോസായി നിവിൻ പോളി വീണ്ടുമെത്തുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജുവിൻ്റെ രണ്ടിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു.

കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ പ്രമേയമാക്കിയ ആദ്യ ഭാഗത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. പതിവ് പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായാണ് എബ്രിഡ് ഷൈൻ ചിത്രം 2016ൽ തീയേറ്ററുകളിൽ എത്തിയത്.

എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. രണ്ടാം ഭാഗത്തിൻ്റെ പശ്ചാത്തലവും ഇതു തന്നെയാണെന്നാണ് സൂചന. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ആക്ഷൻ ഹീറോ ബിജുവിൻ്റെ രണ്ടാം ഭാഗത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിൻ്റെ നിർമ്മാണം. ആക്ഷൻ ഹീറോ ബിജുവിൽ നിവിനൊപ്പം ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അനു ഇമ്മാനുവൽ, അരിസ്റ്റോ സുരേഷ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

logo
The Fourth
www.thefourthnews.in