തുറമുഖത്തിൽ നിവിൻ പോളി വില്ലൻ ; നായകൻ അർജുൻ അശോകൻ ; പുതിയ ടീസറെത്തി

തുറമുഖത്തിൽ നിവിൻ പോളി വില്ലൻ ; നായകൻ അർജുൻ അശോകൻ ; പുതിയ ടീസറെത്തി

തുറമുഖം നാളെ തീയേറ്ററുകളിൽ എത്തും

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ താൻ വില്ലനെന്ന് തുറന്ന് പറഞ്ഞ് നിവിൻ പോളി. ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. തുറമുഖത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നിവിൻ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. എന്നാൽ ഇതൊരു രാജീവ് രവി ചിത്രമായിരിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി

ഒരുഘട്ടത്തിൽ താൻ തന്നെ ചിത്രം ഏറ്റെടുത്ത് പ്രദർശനത്തിന് എത്തിക്കാൻ ശ്രമിച്ചിരുന്നു . എന്നാൽ നിർമാതാവ് കോടികളുടെ ബാധ്യത തലയിൽ കെട്ടിവയ്ക്കാൻ ശ്രമച്ചതിനാലാണ് പിൻമാറിയതെന്നും നിവിൻ പറഞ്ഞു. പ്രദർശനത്തിന് എത്തിക്കാനാകില്ലെന്ന ബോധ്യമുള്ളപ്പോൾ തന്നെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് നിർമാതാവ് താനുൾപ്പെടെയുള്ള താരങ്ങളെ ചതിക്കുകയായിരുന്നെന്നും നിവിൻ പോളി കുറ്റപ്പെടുത്തി. രാജീവ് രവിയുടെ സ്വപ്ന ചിത്രമായ തുറമുഖം ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് പോകേണ്ട സിനിമയായിരുന്നില്ല, ഇതിനെ ഈ രീതിയിൽ വലിച്ചിഴച്ചവർ മറുപടി പറയണമെന്നും നിവിൻ ആവശ്യപ്പെട്ടു

ചിത്രം കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ഏറ്റെടുക്കാൻ തയാറായതെന്നും നിവിൻ പോളി പറഞ്ഞു .

ഇതിനിടെ ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവന്നു.

ജോജു ജോർജ് , പൂർണിമ ഇന്ദ്രജിത്ത് , നിമിഷ സജയൻ , ദർശന രാജേന്ദ്രൻ , ഇന്ദ്രജിത്ത് , സുദേവ് നായർ , മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ .ചിത്രം നാളെ തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in